Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽ വിസയെന്ന്​...

തൊഴിൽ വിസയെന്ന്​ പറഞ്ഞ്​ സന്ദർശക വിസ നൽകി: തട്ടിപ്പിൽ കുടുങ്ങിയ തെലങ്കാന സ്വദേശിക്ക്​ മലയാളികൾ തുണയായി

text_fields
bookmark_border
തൊഴിൽ വിസയെന്ന്​ പറഞ്ഞ്​ സന്ദർശക വിസ നൽകി: തട്ടിപ്പിൽ കുടുങ്ങിയ തെലങ്കാന സ്വദേശിക്ക്​ മലയാളികൾ തുണയായി
cancel
camera_alt??????? (?????????) ?????????? ??????? ??????? ???????????????????

റിയാദ്: വിസ തട്ടിപ്പും രോഗവും മൂലം ദുരിതത്തിലായ തെലങ്കാന സ്വദേശിക്ക്​ മലയാളികൾ തുണയായി. തൊഴിൽ വിസയാണെന്ന് കരുതി സന്ദർശക വിസയിൽ റിയാദിലെത്തി കുടുങ്ങിയ ഹുസ്നാബാദ് സ്വദേശി ഗാര്‍ലപറ്റി രാജറെഡിയാണ്​ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞത്​. 65,000 രൂപ വാങ്ങിയാണ്​ ഒരു വർഷം മുമ്പ്​ തൊഴിൽ വിസയെന്ന്​ ധരിപ്പിച്ച്​ സന്ദർശക വിസയിൽ ഏജൻറ്​ സൗദിയിലേക്ക്​ കയറ്റിവിട്ടത്​. റിയാദ് വിമാനത്താവളത്തില്‍ നിന്ന് സ്പോൺസര്‍ എന്ന്​ പറഞ്ഞ്​​​ ഒരു സ്വദേശി പൗരന്‍  കൂട്ടിക്കൊണ്ടുപോകുയായിരുന്നത്രെ.

കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിത്തോട്ടത്തിലേക്കാണ്​​ കൊണ്ടുപോയത്​. ഒരു വർഷമായിട്ടും ശമ്പളം കിട്ടാതായ​േതാടെയാണ്​ താൻ തൊഴിൽ വിസയിലല്ല എത്തിയിരിക്കുന്നതെന്നും സന്ദർശക വിസ തന്ന്​ എജൻറ്​ ചതിക്കുകയായിരുന്നെന്നും മനസിലായത്​. ഗത്യന്തരമില്ലാതെ മൂന്ന്​ മാസം മുമ്പ്​ കൃഷി തോട്ടത്തില്‍ നിന്ന് രക്ഷപെട്ട് റിയാദ്​ നഗരത്തിലെത്തിയ അയാൾ അന്തിയുറങ്ങാൻ പോലും ഇടം കിട്ടാതെ തെരുവിൽ കഴിഞ്ഞുകൂടുകയായിരുന്നു. തെരുവ്​ ജീവിതം അസുഖബാധിതനുമാക്കി.

ഗുരുതരരോഗം ബാധിച്ച്​ അവശനായി തെരുവിൽ കിടന്ന ഇയാളെ ആരോ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധപരിശോധനയില്‍ വൃക്കസംബന്ധമായും മറ്റും അസുഖമുണ്ടെന്ന്​ മനസിലായി. ഒന്നരമാസം ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു. ഡിസ്​ചാർജ്​ ചെയ​്​തെങ്കിലും ആരും തിരിഞ്ഞുനോക്കാനില്ലാതെ പോകാനിടമില്ലാതെ അവിടെ തന്നെ കഴി​േയണ്ടിവന്നു. ഇത്​ ശ്രദ്ധയിൽ പെട്ട ആശുപത്രി ജീവനക്കാരിയ​ും പി.എം.എഫ് റിയാദ് ഘടകം മഹിളാസംഘം പ്രസിഡൻറുമായ ഷീല രാജു സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. എംബസിയില്‍ പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.

എംബസിയിലെത്തിയപ്പോൾ ലേബര്‍ അറ്റാഷെ പി. രാജേന്ദ്രന്‍ നാട്ടിൽ പോകുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കാൻ സി.ഒ.പി.എം എന്ന സംഘടനയുടെ പ്രസിഡൻറ്​ അയൂബ് കരൂപടന്നയെ ചുമതലപ്പെടുത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ഋഷി ലത്തീഫ് എന്നിവരുടെ സഹായത്തോടെ താല്‍കാലികമായി താമസ സൗകര്യം ഒരുക്കുകയും അഞ്ചുദിവസം കൊണ്ട് നാട്ടിൽ പോകുന്നതിനുള്ള വിമാന ടിക്കറ്റ്‌ ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ തയാറാക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക്​ യാത്ര തിരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi employment
News Summary - saudi employment-saudi-gulf news
Next Story