അമേരിക്കൻ എഫ്-35 യുദ്ധവിമാന ഇടപാടിനെ സ്വാഗതം ചെയ്ത് സൗദി എംബസി
text_fieldsറിയാദ്: സൗദി അറേബ്യക്ക് എഫ്-35 അത്യാധുനിക യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ വാഷിങ്ടണിലെ സൗദി എംബസി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിെൻറ ശക്തിയും തുടർച്ചയും വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.
സൗദിയും അമേരിക്കയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രതിരോധ സഹകരണത്തിെൻറ പുരോഗതിയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നത്. റിയാദും വാഷിങ്ടണും തമ്മിലുള്ള ശക്തമായ സുരക്ഷാ ബന്ധം പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും, സംയുക്ത പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് എംബസി വിശദീകരിച്ചു. ഇരുപക്ഷവും തമ്മിലുള്ള പ്രതിരോധ ബന്ധത്തിെൻറ ദൃഢതയും അതിവേഗത്തിലുള്ള വളർച്ചയുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

