അധ്യായന വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 17 വരെ നീട്ടാന്‍ മന്ത്രിസഭാ തീരുമാനം
text_fieldsറിയാദ്: സൗദി സിലബസുള്ള കലാലയങ്ങളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് ഒരാഴ്ച വൈകിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സെപ്റ്റംബര്‍ 10ന് ആരംഭിക്കാനിരുന്ന അധ്യായന വര്‍ഷം 17ലേക്ക് മാറ്റിയത്. പത്ത് വര്‍ഷം മുമ്പ് മന്ത്രിസഭ തീരുമാനിച്ചതനുസരിച്ച് 2017 വരെയുള്ള അധ്യായന വര്‍ഷ കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിനാണ് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ ഭേദഗതി അംഗീകരിച്ചത്.
ഇതനുസരിച്ച് ബലി പെരുന്നാള്‍ കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് സൗദിയിലെ പ്രാഥമിക തലം മുതല്‍ സര്‍വകലാശാല വരെയുള്ള കലാലയങ്ങളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുക. എന്നാല്‍ ഈ മാറ്റം അധ്യാപകര്‍ക്കും ജീവനക്കാർക്കും ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അധ്യാപകർ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ സെപ്റ്റംബര്‍ പത്തിന് ഹാജരാവണമെന്ന് മന്ത്രാലയ വക്താവ് മുബാറക് അല്‍ഉസൈമി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
