സൗദി എടക്കര വെൽഫെയർ അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു
text_fieldsസൗദി എടക്കര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക പരിപാടികൾ നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) ജിദ്ദയിൽ സംഘടിപ്പിച്ച ‘സേവ ഫെസ്റ്റ് 24’ 13ാമത് വാർഷിക പരിപാടികൾ ശ്രദ്ധേയമായി. വിവിധയിനം കലാ, കായിക മത്സരങ്ങളും സംഗീത വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടി. മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹിദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നാട്ടിൽ നിന്നെത്തിയ ഹഫ്സത്ത് ടീച്ചർക്ക് ചടങ്ങിൽ ആദരവ് നൽകി.
വിവിധയിനം കലാ, കായിക പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സേവ നടത്തുന്ന ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ്മെൻറ് ലാഭവിതരണവും, നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. വടംവലി മത്സരത്തിൽ മക്ക ടീം ജേതാക്കളായി. കരുനെച്ചി ടീം രണ്ടാം സ്ഥാനം നേടി. അഫ്സൽ കല്ലിങ്ങപ്പാടൻ, സെമിൽ, രാജേഷ്, ഗഫൂർ ഇരുമ്പുടശ്ശേരി, അമീർ എടക്കാടൻ, ടി.പി റഷീദ്, കെ.ടി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. വി.പി അബൂബക്കർ, മജീദ്, വിൽസൺ മാത്യു, മനോജ് ഖാൻ, മുഹമ്മദ് അലി പാറപ്പുറം, സി.പി ഷമീം, ഷാഫി, നൗഫൽ പരപ്പൻ, നാദിർ കളപ്പാടൻ, സുലൈഖ നജീബ് മദാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

