സൗദി എടക്കര വെൽഫെയർ അസോസിയേഷൻ 10ാം വാർഷികം
text_fieldsസൗദി എടക്കര വെൽഫെയർ അസോസിയേഷൻ പത്താം വാർഷിക പരിപാടിയിൽ നിന്ന്
ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ ജിദ്ദ) ‘സേവാ ഫെസ്റ്റ് 2022’ എന്ന പേരിൽ 10-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹിദ് റഹ്മാൻ (നാണി) അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ ഗായകരും സേവയിലെയും നിയോയിലെയും അംഗങ്ങളും അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെയും മുതിർന്നവരുടെയും ഷൂട്ടൗട്ട്, വടംവലി, മിഠായി പെറുക്കൽ, കസേര കളി തുടങ്ങി വിവിധ കലാ, കായിക മത്സരങ്ങൾ നടന്നു.
സേവ ആരംഭിച്ച ഷെയർ മാർക്കറ്റിൽ നിന്നും ലഭിച്ച ലാഭവിഹിതം ചടങ്ങിൽ അംഗങ്ങൾക്ക് വിതരണം ചെയ്തു. കൂട്ടായ്മയുടെ പത്ത് വർഷത്തെ പ്രവർത്തന ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. നിയോ പ്രസിഡൻറ് ഹുസൈൻ ചുള്ളിയോട്, സെക്രട്ടറി അബൂട്ടി പള്ളത്ത് എന്നിവർ സംസാരിച്ചു. മനോജ് ഖാൻ, ഉസ്മാൻ ചോലയിൽ, മുഹമ്മദ് സെമിൽ, ജാഫർ പൂച്ചെങ്കിൽ, നൗഫൽ പരപ്പൻ, സി.ടി. ഷംജാസ്, രാജേഷ് നായർ, ബഷീർ കൊട്ടേക്കോടൻ, ടി.പി. ഹാരിസ്, വിൽസൺ, മജീദ് ആനിക്കോത്, കെ.ടി. സമദ്, കെ. ശരീഫ്, ടി.പി. റഷീദ് എന്നിവർ നേതൃത്വം നൽകി. അഫ്സൽ കല്ലിങ്ങപ്പാടൻ സ്വാഗതവും സി.പി. ഷമീം നന്ദിയും പറഞ്ഞു. ആഘോഷ പരിപാടിയിൽ സമീപ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

