Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ...

സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക വ​രു​മാ​നം റെ​ക്കോ​ഡ് വ​ർ​ധ​ന​വി​ൽ

text_fields
bookmark_border
സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക വ​രു​മാ​നം റെ​ക്കോ​ഡ് വ​ർ​ധ​ന​വി​ൽ
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സാ​മ്പ​ത്തി​ക​വ​രു​മാ​നം ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ റെ​ക്കോ​ഡ് നി​ര​ക്കി​ലെ​ത്തി. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലും ആ​റ് ശ​ത​കോ​ടി ഡോ​ള​റി​െൻറ മി​ച്ചം മൂ​ന്നാം പാ​ദ​ത്തി​ൽ നേ​ടാ​നാ​യി. കോ​വി​ഡ് കാ​ല​ത്ത് ചെ​ല​വേ​റു​ക​യും വ​ര​വു കു​റ​യു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു സൗ​ദി​യി​ലെ ചി​ത്രം.

എ​ന്നാ​ൽ, സാ​മ്പ​ത്തി​ക​പ​ദ്ധ​തി ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ വ​ലി​യ തി​രി​ച്ചു​വ​ര​വാ​ണ് രാ​ജ്യം ന​ട​ത്തു​ന്ന​ത്. 2019ലെ ​അ​തേ നേ​ട്ട​ത്തി​ലേ​ക്ക് സൗ​ദി എ​ത്തി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൂ​ന്നാം പാ​ദ​ത്തി​ലെ ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​ണ്. വ​ര​വ്: 243 ശ​ത​കോ​ടി റി​യാ​ൽ. ചെ​ല​വ്: 236.6 ശ​ത​കോ​ടി റി​യാ​ൽ. മി​ച്ചം: 6.6 ശ​ത​കോ​ടി റി​യാ​ൽ. കോ​വി​ഡ് പ്ര​ത്യാ​ഘാ​ത​ത്തി​ന് ശേ​ഷം റെ​ക്കോ​ഡ് നേ​ട്ട​മാ​ണി​ത്. വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ദേ​ശ സ്വ​കാ​ര്യ​നി​ക്ഷേ​പം വ​ർ​ധി​പ്പി​ച്ച​ത് ഗു​ണ​മാ​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ത്തെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം 7.5 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ക്കും. 2022ൽ ​പ്ര​തീ​ക്ഷി​ക്കു​ന്ന വ​ര​വ് 903 ശ​ത​കോ​ടി റി​യാ​ലും ചെ​ല​വ് 955 റി​യാ​ലു​മാ​ണ്.

അ​താ​യ​ത് ബ​ജ​റ്റ് ക​മ്മി 52 ശ​ത​കോ​ടി​യാ​യി​രി​ക്കും. തൊ​ട്ട​ടു​ത്ത വ​ർ​ഷ​ത്തോ​ടെ സൗ​ദി മി​ച്ച ബ​ജ​റ്റി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ല​വ് വ​ർ​ധി​ച്ചു. എ​ന്നി​ട്ടും ക​മ്മി കു​റ​ക്കാ​ൻ സൗ​ദി​ക്കാ​യി. എ​ണ്ണ വി​ല വ​ർ​ധി​ച്ച​തും എ​ണ്ണേ​ത​ര വ​രു​മാ​നം കൂ​ടി​യ​തും സൗ​ദി​ക്ക് ഗു​ണ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi economy
News Summary - Saudi economy's on record code increase
Next Story