സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ്: ദമ്മാം സോണിന് കലാകിരീടം
text_fieldsസാംസ്കാരിക സമ്മേളനം ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി വാഴയൂർ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: 15ാമത് സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ ദമ്മാം സോൺ ജേതാക്കളായി. ഖോബാർ സോൺ രണ്ടാം സ്ഥാനവും, റിയാദ് സിറ്റി സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സാംസ്കാരിക സമ്മേളനം ഫൈസൽ ബുഖാരി വാഴയൂർ ഉദ്ഘാടനം ചെയ്തു. ഫറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു.
ഗൗസുൽ അഅസം ഖാന് ‘നോടെക് എക്സലൻസ് അവാർഡ്’ വിതരണം ചെയ്തു. റാസ് അംബീഷൻ സി.ഇ.ഒ റഹാൻ ആലം സിദ്ധീഖി മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ സന്ദേശ പ്രഭാഷണവും നടത്തി. ഇ.കെ. സലിം, സലീം പാലച്ചിറ, എൻ. സനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് കമറാടി, അബ്ദുൽ കരിം ഖാസിമി, ആസിഫ് കൂടിനബളി, ഉമർ സഖാഫി മൂർക്കനാട്, മുഹമ്മദ് ശിനോജ്, ശരീഫ് മണ്ണൂർ, അബ്ദുൽ ജബ്ബാർ, ജാബിറലി പത്തനാപുരം, ശിഹാബ് കായംകുളം, സാബു, അബ്ദുറഹീം മഹ്ളരി, ഡോ. ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അനസ് വിളയൂർ സ്വാഗതവും സെക്രട്ടറി റഷീദ് വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

