Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ഈസ്​റ്റ്​ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഹാഇലിൽ ഇന്ന്​

text_fields
bookmark_border
സൗദി ഈസ്​റ്റ്​ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഹാഇലിൽ ഇന്ന്​
cancel

ഹാഇൽ: കലാലയം സാംസ്‌കാരിക വേദിയുടെ 14ാമത്​ സൗദി ഈസ്​റ്റ്​ നാഷനൽ സാഹിത്യോത്സവ് വെള്ളിയാഴ്ച ഹാഇലിൽ നടക്കും. നിരവധി കലാപ്രതിഭകള്‍ മത്സരിക്കും. സൗദിയിലടക്കം 19 രാഷ്​ട്രങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗ ശേഷിയെയും ആവിഷ്‌കാരങ്ങളെയും പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ്​ സാഹിത്യോത്സവ്​ സംഘടിപ്പിക്കുന്നത്​.

സൗദി ഈസ്​റ്റിന്റെ വിവിധ ഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരായ പ്രതിഭകൾ ഹാഇൽ ബൈറുത്തിലെ ഖസർ ലയാലി ഓഡിറ്റോറിയത്തിൽ ഒരുക്കിയ 10ലധികം വേദികളിൽ മാറ്റുരക്കും.

വെള്ളിയാഴ്ച രാവിലെ എട്ട്​ മുതൽ നടക്കുന്ന മത്സര പരിപാടികളിൽ ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 60ലധികം ഇനങ്ങളിൽ 500ലധികം സോൺ തല വിജയികൾ പ​ങ്കെടുക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും സമാപനത്തിൽ നടക്കുന്ന സമ്മാനവിതരണ ചടങ്ങിലും സ്വദേശി പ്രമുഖരടക്കം പ്രവാസലോകത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi East National Expatriate Literature Festival in Hail today
Next Story