ഇറ്റലിയിൽ രക്ഷാദൂതനായി സൗദി യുവ ഡോക്ടർ
text_fieldsദമ്മാം: കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിൽ രക്ഷാദൂതനായി സൗദി യുവ ഡോക്ടർ. 27കാരനായ ഡോ. നാസർ അൽഅബ്ദുൽ ആലിയാണ് കോവ ിഡ് രോഗികളെ ചികിത്സിക്കാൻ വിശ്രമമില്ലാതെ ആതുരസേവനത്തിലുള്ളത്.
ഇറ്റലിയിൽ കോവിഡ് ഏറ്റവും നാശമുണ്ടാക്കിയ ലൊംബാർഡിയയിലെ ലോഡിയിൽ എ.എസ്.എസ്.ടി ആശുപത്രിയിലാണ് നാസർ ജോലി ചെയ്യുന്നത്. കോവിഡ് പടർന്ന് പിടിക്കാൻ തുടങ്ങിയപ്പ ോൾ തന്നെ സൗദിയിലേക്ക് തിരിച്ചുവരാൻ അവസരമുണ്ടായിട്ടും ഇറ്റലിയിൽ തന്നെ തുടരാനും രക്ഷാപ്രവർത്തനത്തിൽ സജീവമാക ാനും തീരുമാനിക്കുകയായിരുന്നു.
ജനുവരി 31നാണ് ഇറ്റലിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതുവരെ 128,948 രോഗികളും 15,887 മരണങ്ങളുമാണ് അവിടുത്തെ സ്ഥിതി. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വരെ അതിഗുരുതരമായ പ്രതിസന്ധ ി നേരിടുകയാണ്. ഇൗ സാഹചര്യത്തിലും തന്നിലർപ്പിതമായ ദൗത്യവുമായി മുന്നോട്ടുപോകാൻ തന്നെ ഉറപ്പിക്കുകയായിരുന്നു ഇൗ സൗദി യുവാവ്.
ആദ്യസമയത്ത് തന്നെ ലോംബാർഡി ഭാഗങ്ങൾ റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു. പോസിറ്റീവ് കേസുകൾ കൂടി വന്നു. ഇത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. ആരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യത രൂക്ഷമായി. ആശുപത്രിയിൽ ഇന്‍റേൺഷിപ്പ് പ്രോഗ്രാം നിർത്തിവെച്ചു. നഗരം ലോക് ഡൗണായി. ആംബുലൻസുകൾ ചീറിപാഞ്ഞു കൊണ്ടിരുന്നു. എങ്ങും ഹൃദയഭേദകമായ തേങ്ങലുകൾ. ചെറുതെങ്കിലും തന്‍റേതായ സഹായങ്ങൾ ചെയ്യാൻ ഡോ. നാസർ തീരുമാനിച്ചു.
അധികൃതർ നാലു നഗരങ്ങളിലൊന്ന് തെരഞ്ഞെടുക്കാൻ നിർദേശിച്ചപ്പോൾ ലോഡി നഗരം തെരഞ്ഞെടുത്തു. സഹപ്രവർത്തകർ സ്നേഹത്തോടെ സ്വാഗതം ചെയ്തു. പിന്നെയൊരു കുടുംബം പോലെയായി. ആദ്യ ദിവസം തന്നെ അനവധി പോസിറ്റീവ് കേസുകളാണ് നേരിടേണ്ടി വന്നത്. നിരവധിപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാൻ കഴിഞ്ഞു. ആതുരസേവകർ വിശ്രമമില്ലാതെ ജോലി തുടർന്നു. ഗുരുതരമായ ഒട്ടനവധി കേസുകൾ കൈകാര്യം ചെയ്തു.

ശ്വാസമെടുക്കാനായി പ്രയാസപ്പെട്ട് മരണത്തിലേക്ക് വീഴുന്ന കാഴ്ചകൾ മനസിൽ മായാതെ നിൽക്കുകയാണെന്ന് ഡോ. നാസർ വിവരിക്കുന്നു. പലപ്പോഴും നിസഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. അതിനിടെ രോഗികളുടെ ബന്ധുക്കൾ വന്നു അവസാനമായൊന്നു കാണാൻ കരഞ്ഞുപറയുന്നുണ്ടായിരുന്നു. അന്ത്യയാത്ര നൽകാനെങ്കിലും അനുവദിക്കൂ എന്ന് പറഞ്ഞ് അവർ കേണപേക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ അവരെ അടുപ്പിക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല.
ബന്ധുക്കളെ വിളിച്ച് മരണവിവരം പറയുമ്പോൾ പലപ്പോഴും താൻ വിതുമ്പി. തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ നിമിഷങ്ങളായിരുന്നു ഇതെന്ന് നാസർ പറയുന്നു. കോവിഡ് ആഗോളതലത്തിൽ തന്നെ ആതുരസേവന രംഗത്ത് വലിയ പ്രതിസന്ധിയായി മാറുകയാണ്. എന്നാലും ലോകം പകച്ചു നിൽക്കുമ്പോൾ തനിക്കാവുന്നിടത്തോളം ചെയ്യാനായിട്ടുണ്ടെന്നും ഡോ. നാസർ പറഞ്ഞു.
2011ലാണ് നാസർ അൽഅബ്ദുൽ അലി ഇറ്റലിയിലെ പവിയ യൂനിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായത്. സൗദി ഗവൺമെൻറ് സ്കോളർഷിപ്പോടെ ബിരുദം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തിനുള്ള പരിശീലനത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
