ദുരിതാശ്വാസ, മാനുഷിക പദ്ധതികൾ ആരംഭിക്കാൻ സൗദി പ്രതിനിധിസംഘം സിറിയയിൽ
text_fieldsഡോ. അബ്ദുല്ല ബിൻ അൽറബീഅയും സംഘവും സിറിയൻ അധികൃതരെ സന്ദർശിച്ചപ്പോൾ
റിയാദ്: ദുരിതാശ്വാസ, മാനുഷിക പരിപാടികളും പദ്ധതികളും ആരംഭിക്കുന്നതിനായി സൗദി പ്രതിനിധിസംഘം സിറിയയിലെത്തി. റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അൽറബീഅയടൈ നേതൃത്വത്തിലുള്ള സംഘമാണ് സിറിയയിലെത്തിയത്. സൗദി സംഘത്തെ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര, ദുരന്തനിവാരണ മന്ത്രി റാഇദ്ദ് അൽസ്വാലിഹ് സ്വീകരിച്ചു.
നിരവധി ദുരിതാശ്വാസ, മാനുഷിക, സന്നദ്ധ പരിപാടികളും പദ്ധതികളും ആരംഭിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരു പാലം പോലെ പ്രവർത്തിക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം . ഇരുരാജ്യങ്ങളുടെയും ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കി സിറിയൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് സൗദി നൽകുന്ന മാനുഷികവും ദുരിതാശ്വാസപരവുമായ ശ്രമങ്ങളെ ഈ സന്ദർശനം എടുത്തുകാണിക്കുന്നു.സിറിയയിൽ മാനുഷിക, വികസന പരിപാടികളുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് തങ്ങൾ സിറിയ സന്ദർശിക്കുന്നതെന്ന് അൽറബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

