Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ ഫോ​ണി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച്​ സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ ഫോ​ണി​ൽ  അ​നു​ശോ​ച​നം അ​റി​യി​ച്ച്​ സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി
cancel
camera_alt

സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ

റി​യാ​ദ്: അ​ന്ത​രി​ച്ച ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ്​ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​ഥാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ച് സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി.

സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം അ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ, അ​ന്ത​രി​ച്ച ശൈ​ഖ്​ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​ഥാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി പ​ങ്കു​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചു.

പ​രേ​ത​െൻറ ആ​ത്മാ​വി​ന് സ​ർ​വ​ശ​ക്ത​നാ​യ അ​ല്ലാ​ഹു വി​പു​ല​മാ​യ കാ​രു​ണ്യ​വും പാ​പ​മോ​ച​ന​വും ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും സ്വ​ർ​ഗ​ലോ​ക​ത്ത് ഉ​ചി​ത​മാ​യ സ്ഥാ​നം ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ്രാ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Defense Minister calls Qatari Prime Minister to express condolences
Next Story