അൽകാൻ മലനിരകളിൽ മാനുകൾക്കായൊരു ജീവിതം
text_fieldsറിയാദ്: സൗദി അറേബ്യയിലെ ദുർഘടമായ മലമ്പ്രദേശങ്ങളിെലാന്നാണ് അൽകാൻ. പടിഞ്ഞാറൻ സൗദിയിലെ തബൂക്കിലുള്ള ഇൗ മലനിരകൾ ശൈത്യകാലത്ത് മഞ്ഞിൽ പുതഞ്ഞു കിടക്കും. ആയിരക്കണക്കായ മാനുകളുടെ വാസമേഖല കൂടിയാണ് അൽകാൻ. അവിടെ മാനുകൾക്കായി തെൻറ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് മുഹമ്മദ് അൽ ഉംറാനിയെന്ന 27 കാരൻ. അവയുടെ സംരക്ഷണത്തിനും സ്വാഭാവിക രീതികളിൽ അവക്ക് ജീവിക്കാൻ അവസരം ഒരുക്കുന്നതിനുമായി ഉംറാനി ജീവിക്കുന്നത് തന്നെ. ഒരു മൃഗസംരക്ഷണ കേന്ദ്രം തന്നെ അദ്ദേഹം അൽകാൻ മലനിരകളിൽ മാനുകൾക്കായി സ്ഥാപിച്ചിട്ടുണ്ട്. ബാല്യം മുതലേ വന്യജീവികളിൽ തൽപരനായിരുന്നു ഉംറാനി.
വേട്ടയാടപ്പെട്ട് ഇവിടത്തെ മാനുകൾ നശിക്കുന്നത് കണ്ടാണ് സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ഉംറാനി പറയുന്നു. എത്രേയാ എണ്ണത്തിനെ വേട്ടയാടി െകാല്ലുന്നത് കണ്ടിരിക്കുന്നു. അങ്ങനെ പോയാൽ ഇൗ മനോഹര സൃഷ്ടികൾ ഇവിടെ നിന്ന് ഇല്ലാതായേക്കും. മൂന്നുവർഷം മുമ്പ് മാനുകൾ ചോരയൊലിപ്പിച്ച് മരണം കാത്തുകിടക്കുന്ന ചില ചിത്രങ്ങൾ കണ്ടതോടെയാണ് ഇവയെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയത്. അദ്ദേഹം കൂട്ടിച്ചേർത്തു.
തെൻറ കേന്ദ്രത്തിലെ മാനുകളെ ഉംറാനി വിൽക്കാനോ കൈമാറാനോ ഉംറാനി തയാറാല്ല. പക്ഷേ ഒരിക്കൽ ഒരു കുഞ്ഞുമാനിനെ വിൽക്കാൻ വെച്ചിരിക്കുന്നിടത്ത് നിന്ന് അദ്ദേഹം വാങ്ങിയിരുന്നു. അൽകാൻ മലനിരകളിൽ മാൻ റിസർവ് സ്ഥാപിക്കണമെന്നാണ് ഉംറാനിയുടെ അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
