യാത്ര പറഞ്ഞുപോയ പ്രിയപ്പെട്ടവെൻറ വേര്‍പാട് വിശ്വസിക്കാനാവാതെ കുടുംബം
text_fieldsബുറൈദ: പിടയ്ക്കുന്ന ഹൃദയത്തോടെ വിറകൊള്ളുന്ന കൈപിടിച്ച് യാത്ര പറയുേമ്പാൾ ഉമ്മയും കൂടെപിറപ്പുകളും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, അരുമയായ അവെൻറ എന്നന്നേക്കുമുള്ള യാത്ര പറച്ചിലാണെന്ന്. തൊഴിൽ തേടി സൗദിയിലെത്തിയതിെൻറ 30ാം നാള്‍ ഒരു വാഹനാപകടത്തിൽ പൊലിഞ്ഞ ആലപ്പുഴ സദേശി ഷാന്‍ ഷാഹുലെന്ന 22 കാരൻ അവർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.
നാലുവർഷം മുമ്പുണ്ടായ മറ്റൊരു റോഡപകടം ബാപ്പയുടെ ജീവനപഹരിച്ചപ്പോൾ നിരാലംബമായ കുടുംബത്തിെൻറ ഭാരം ചുമലിലേറ്റിയാണ് യുവാവ് ഒരു മാസം മുമ്പ് ബഖാല ജീവനക്കാരെൻറ വിസയിൽ ഖസീം പ്രവിശ്യയിലെ ഉനൈസയിലെത്തിയത്. ചാരുമ്മൂട് ചുനക്കര കരിമൂലക്കല്‍ അമ്പലവിള കിഴക്കതില്‍ വീട്ടില്‍ ഷാഹുൽ ഹമീദിെൻറ മകനായ ഷാൻ കഴിഞ്ഞ ദിവസം. ജോലിയുടെ ഭാഗമായി ടുവീലറില്‍ പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.
സ്വദേശി ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് രണ്ട് ദിവസം ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ കഴിഞ്ഞൂ. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഉനൈസ മുറൂജ് മഖ്ബറയിൽ ഖബറടക്കി. സനാഇയയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും ബന്ധുക്കളും ഉനൈസയിലെ മലയാളി സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.
പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ ടുവീലര്‍ അപകടത്തിലാണ് മരിച്ചത്. ഇപ്പോൾ ഷാെൻറ വേര്‍പാട് കൂടിയായതോടെ കുടുംബത്തിനത് താങ്ങാവുന്നതിനുമപ്പുറമായി. മരണം ഉൾക്കൊള്ളാൻ മാതാവിനും മറ്റ് ബന്ധുക്കള്‍ക്കും ഇനിയുമായിട്ടില്ല. നിര്‍ധന കുടുംബത്തിലെ എക ആണ്‍തരിയെന്ന നിലയിൽ യുവാവിന് ബന്ധു റഷീദ് അയച്ചുകൊടുത്ത വിസയിലാണ് ഇവിടെയെത്തിയത്. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന ഷാന് അപകടമുണ്ടായ ദിവസം മുതല്‍ പൊതുപ്രവര്ത്തകരുേടതുള്പ്പെടെ പ്രാര്‍ഥനകളും സഹായാഭ്യര്‍ഥനകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
സമീപത്തെ അനാഥ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഷാെൻറ മരണം പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ആഘാതമായി. കുടുംബത്തിെൻറ സാമ്പത്തികാവസ്ഥ ബോധ്യപ്പെട്ട ഖസീം പ്രവാസി സംഘം ഉനൈസ യൂനിറ്റ് സഹായസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ബിജു ചെറിയാന്‍ ചെയര്‍മാനും ഡോ. ലൈജു കണ്‍വീനറുമായ സഹായസമിതിയുമായി സംഘത്തിെൻറ ഖസീം പ്രവിശ്യയിലെ എല്ലാ യൂനിറ്റുകളും സഹകരിക്കുമെന്ന് കേന്ദ്രകമ്മിറ്റി സെക്രട്ടറി പര്‍വീസ് തലശ്ശേരി പറഞ്ഞു. വിശദവിവരങ്ങള്‍ക്ക് 0507426801, 0509046275 എന്ന നമ്പറില്‍ ബന്ധപ്പെടാം. മാതാവ് സലീനയുടെ അക്കൗണ്ട് നമ്പര്‍: 57040180481 (എസ്.ബി.ഐ, ചാരുമ്മൂട് ശാഖ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
