കുഞ്ഞിനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം: മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും
text_fieldsജിദ്ദ: ഏഴ്മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് മൃതദേഹങ്ങളും വെള്ളിയാഴ്ച നാട്ടിലെത്തിക്കും. അടൂർ സ്വദേശി ശ്രീജിത്ത് (30), മകൻ ആദി (ഏഴ് മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് ജിദ്ദയിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ നെടുമ്പാേശ്ശരിയിലെത്തിക്കുക. ശ്രീജിത്തിെൻറ ഭാര്യ അനീഷ മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്.
ഡിസംബർ 14ന് സുലൈമാനിയയിലെ ഫ്ലാറ്റിലായിരുന്നു ദാരുണ സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ജിദ്ദ ജാമിഅയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് അനീഷയുടെ ഭർത്താവാണ് ശ്രീജിത്ത്. വിസിറ്റിങ് വിസയിൽ ജിദ്ദയിൽ വന്നതായിരുന്നു.
ഇന്ത്യൻ കോൺസുലേറ്റിന്‍റെയും സാമൂഹിക പ്രവർത്തകരുടെയും പരിശ്രമത്തെ തുടർന്നാണ് സങ്കീർണമായ കേസിൽ മൃതദേഹം പരമാവധി വേഗം നാട്ടിലെത്തിക്കാൻ കഴിയുന്നത്. ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി വെൽഫെയർ വിങ്ങിലെ നൗഷാദ് മമ്പാടിനെയാണ് സൗദിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ചുമതലപ്പെടുത്തിയിരുന്നത്. റീജ്യനൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീറും നിയമ നടപടികൾക്ക് സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
