പ്രവാസി വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

22:15 PM
14/03/2019
soudi-death-rashmika
രശ്മികാ ബെൻ

ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് ഗുജറാത്ത്​ സ്വദേശിനിയായ വീട്ടമ്മ ജുബൈലിൽ കുഴഞ്ഞ്​ വീണ്​ മരിച്ചു.​ ഭർത്താവിന് മുന്നിലാണ്​ രശ്മിക ബെൻ (44) കുഴഞ്ഞു വീണത്​. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച്​ മരിക്കുകയായിരുന്നു. 

മാദൻ പെട്രോ കെമിക്കൽ പ്രൊജക്​ടിലെ എൻജിനീയറാണ്​ രശ്​മിക ബെന്നി​​െൻറ ഭർത്താവ് പ​േട്ടൽ.​ ഗുജറാത്ത് വഡോധര ജലറാം നഗറാണ്​ ഇവരുടെ സ്വദേശം. കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഭർത്താവിന് വാതിൽ തുറന്നു കൊടുത്ത ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ നൽകിയെങ്കിലും രാത്രിയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഭർത്താവ് പട്ടേൽ മൂന്നു ദിവസം മുമ്പാണ് ബൈപാസ് ശസ്​ത്രക്രിയ കഴിഞ്ഞ്​ നാട്ടിൽ നിന്നെത്തിയത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച  മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ശ്രമങ്ങൾ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മക്കൾ : രുചിത് കുമാർ, ദ്രഷ്​ടിബെൻ. (വിദ്യാർഥികൾ)

 

Loading...
COMMENTS