Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ വിസയിലെത്തി മാസം ...

പുതിയ വിസയിലെത്തി മാസം തികയും മുമ്പ്​ മലയാളി അൽഖർജിൽ മരിച്ചു

text_fields
bookmark_border
പുതിയ വിസയിലെത്തി മാസം തികയും മുമ്പ്​ മലയാളി അൽഖർജിൽ മരിച്ചു
cancel
 റിയാദ്​: നാട്ടിൽ നിന്ന്​ പുതിയ വിസയിൽ തിരിച്ചെത്തി ഒരു മാസം തികയും മുമ്പ്​ മലയാളി അൽ-ഖർജിൽ ഹൃദയാഘാതം മൂലം മര   ിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി തുണ്ടുവിള വീട് അനിൽകുമാറാണ്​ (52) മരിച്ചത്​. ബാലകൃഷ്ണപിള്ളയുടെയും സരോജിനിയുടെയും മകനാണ്. വർഷങ്ങളായി അൽഖർജിലെ ലാൻഡ്രിയിൽ ജോലി ചെയ്​തിരുന്ന ഇയാൾ ഒരു വർഷം മുമ്പ് ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ വന്നിട്ട്​ ഒരു മാസം ആകുന്നതേയുള്ളൂ. സരിതയാണ്​ ഭാര്യ. മക്കൾ: അപർണ, ഹരിക്കുട്ടി. മകളുടെ ഭർത്താവ് വിഷ്ണു സൗദിയിലുണ്ട്​. സഹോദരൻ സുനിൽ കുമാർ ദമ്മാമിലും ജോലി ചെയ്യുന്നു. അൽ-ഖർജ് കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളുമായി ബന്ധു വിഷ്ണു, മുഹമ്മദ് പുന്നക്കാട് (കെ.എം.സി.സി), സവാദ് ആയത്തിൽ (പി.എം.എഫ്​) എന്നിവർ രംഗത്തുണ്ട്.
Show Full Article
TAGS:saudi death gulf news saudi arabia 
Next Story