You are here
തിരുവനന്തപുരം സ്വദേശി അബ്ഹയിൽ മരിച്ചു
ഖമീസ് മുശൈത്ത്: തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി നങ്ങേലിച്ചിവിളകം സുകുമാരെൻറ മകൻ സുജിത്ത് കുമാർ (33) അബ്ഹയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ മരിച്ചു. നെഞ്ച് വേദനക്ക് ചികിത്സക്കായാണ് സഹോദരനോടൊപ്പം ആശുപത്രിയിൽ എത്തിയത്. രണ്ട് ദിവസം മുമ്പ് പല്ലെടുത്തതിനെ തുടർന്ന് രക്തസ്രാവമുണ്ടായിരുന്നു.
പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിക്കുകയും മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെൻറിലേറ്ററിലുമായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.12 വർഷത്തോളമായി അൽറായി കമ്പനിയിലാണ് ജോലി . ദർബിലാണ് താമസം. ഭാര്യ നിമിഷ കൂടെയുണ്ടായിരുന്നു. സുജിത്ത് അവസാനമായി നാട്ടിൽ പോയത് മൂന്ന് വർഷം മുമ്പാണ്. ദർബിൽ ജോലി ചെയ്യുന്ന സഹോദരൻ സുധീഷ് കുമാർ, ദമ്മാമിൽ നിന്ന് അമ്മാവൻ സുഷീന്ദ്രൻ എന്നിവർ അബ്ഹയിലെത്തിയിട്ടുണ്ട്.
മറ്റൊരു സഹോദരനൊപ്പം സുജിത്ത് കുമാറിെൻറ ഭാര്യ ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചു. നിയമപരമായ നടപടിക്രമങ്ങൾക്ക് അസീർ പ്രവാസി സംഘം റിലീഫ് വിഭാഗം നേതാക്കളായ സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, ഷൗക്കത്ത് ആലത്തൂർ എന്നിവർ സഹായത്തിനുണ്ട്.