Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക മോ​​ട്ടോ​ർ...

ലോ​ക മോ​​ട്ടോ​ർ റാ​ലി​യി​ൽ സൗ​ദി​യു​ടെ ദാ​നി​യ അ​ഖീ​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്​

text_fields
bookmark_border
ലോ​ക മോ​​ട്ടോ​ർ റാ​ലി​യി​ൽ സൗ​ദി​യു​ടെ ദാ​നി​യ അ​ഖീ​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്​
cancel
camera_alt

ലോ​ക മോ​​ട്ടോ​ർ റാ​ലി​യി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ സൗ​ദി​യു​ടെ ദാ​നി​യ അ​ഖീ​ൽ

ജി​ദ്ദ: പോ​ള​ണ്ടി​ൽ സ​മാ​പി​ച്ച ഡെ​സേ​ർ​ട്ട് റാ​ലി ‘ബ​ഹ’​ക്കാ​യു​ള്ള ലോ​ക​ക​പ്പി​​ന്‍റെ അ​ഞ്ചാം റൗ​ണ്ടി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ദാ​നി​യ അ​ഖീ​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്. റാ​ലി​യു​ടെ ടി ​ത്രീ വി​ഭാ​ഗ​ത്തി​ൽ​ 44.22 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ്​ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. കു​വൈ​ത്ത്​ കാ​റോ​ട്ട താ​രം മ​ഷാ​രി അ​ൽ ദു​ഫൈ​രി​ക്കാ​ണ്​ ഒ​ന്നാം സ്ഥാ​നം. അ​ഞ്ചാം റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ന്നാ​യി ത​യാ​റെ​ടു​ത്തു​വെ​ന്നും മോ​ട്ടോ​ർ സ്‌​പോ​ർ​ട്​​സ്​ ക​രി​യ​റി​ൽ പോ​ള​ണ്ടി​ലെ ജ​ർ​മ​ൻ നാ​വി​ഗേ​റ്റ​ർ ടി ​ബെ​റി​യോ​ടൊ​പ്പ​മു​ള്ള ത​​ന്‍റെ പ​ങ്കാ​ളി​ത്തം മൂ​ന്നാ​മ​ത്തേ​താ​ണെ​ന്നും ദാ​നി​യ പ​റ​ഞ്ഞു. സൗ​ദി റാ​ലി ഡ്രൈ​വ​ർ ഡാ​നി​യ അ​ഖീ​ൽ അ​റ​ബ് ലോ​ക​ത്തെ പ്ര​മു​ഖ റാ​ലി ഡ്രൈ​വ​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്. മോ​ട്ടോ​ർ സ്‌​പോ​ർ​ട്​​സ്​ ക​രി​യ​റി​ൽ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ഹ ഡെ​സേ​ർ​ട്ട് റാ​ലി ലോ​ക​ക​പ്പ്​ നേ​ടി​യ​തോ​ടെ ബ​ഹ ലോ​ക​ക​പ്പ്​ നേ​ടു​ന്ന ആ​ദ്യ​ത്തെ അ​റ​ബ്, സൗ​ദി വ​നി​ത എ​ന്ന നി​ല​യി​ൽ ദാ​നി​യ​യു​ടെ പേ​ര് സൗ​ദി കാ​യി​ക ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്ക​യാ​ണ്. 2021 സെ​പ്റ്റം​ബ​റി​ൽ ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ഡെ​സേ​ർ​ട്ട് റാ​ലി​ക്ക് ടി ​ത്രീ ലോ​ക​ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​ന്‍റെ എ​ട്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും റൗ​ണ്ടി​ൽ ദാ​നി​യ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldmotor rallySaudiDania Aqeel
News Summary - Saudi's Dania Aqeel third in World Motor Rally
Next Story