സൗദി ഡാക്കർ റാലി ഏഴാം ഘട്ടം; സ്വീഡിഷ് റൈഡർ മാറ്റിയാസ് ഒന്നാം സ്ഥാനത്ത്
text_fieldsസൗദി ഡാക്കർ റാലി മത്സരത്തിൽനിന്നുള്ള കാഴ്ച
യാംബു: ആഗോളതലത്തിലെ ഏറ്റവും കടുപ്പമേറിയ മോട്ടോർ സ്പോർട്സ് മത്സരമായ ഡാക്കർ റാലി 2026ന്റെ ഏഴാം ഘട്ടം പൂർത്തിയായപ്പോൾ ഫോർഡ് റേസിങ് ടീമിന് വേണ്ടി ട്രാക്കിലിറങ്ങിയ സ്വീഡിഷ് റൈഡർ മാറ്റിയാസ് എക്സ്ട്രോം ഒന്നാം സ്ഥാനം നേടി.
യാംബുവിൽ നടന്ന ഒന്നാം ഘട്ടത്തിലും ഈ താരം തന്നെയായിരുന്നു മുന്നിൽ. റിയാദിൽനിന്ന് വാദി ദവാസിറിലേക്കുള്ള 459 കിലോമീറ്റർ യാത്രയിൽ ലേറ്റാഗൻ എന്ന താരമായിരുന്നു ലീഡ് നേടിയിരുന്നത്. 417 കിലോമീറ്ററിന് ശേഷം മാറ്റിയാസ് എക്സ്ട്രോം മുമ്പിലെത്തുകയായിരുന്നു. എട്ട് മിനിറ്റും 35 സെക്കൻഡും മുന്നിലായാണ് എക്സ്ട്രോം നില മെച്ചപ്പെടുത്തിയത്. ടൊയോട്ടയുടെ ഹെങ്ക് ലേറ്റഗന് വേണ്ടി രംഗത്തുള്ള ഖത്തറിന്റെ നാസർ അൽ അത്തിയ കാർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ദക്ഷിണാഫ്രിക്കൻ ലേറ്റഗൻ മുന്നിലെത്തുന്നതായി തോന്നിയെങ്കിലും ഏഴാം ഘട്ടത്തിലെ അവസാന ചെക്ക്പോയന്റിനുശേഷം പിന്നിലായി. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ, ഓസ്ട്രേലിയൻ താരം ഡാനിയേൽ സാൻഡേഴ്സ് അമേരിക്കൻ എതിരാളിയായ റിക്കി ബ്രാബെക്കിനെക്കാൾ നാല് മിനിറ്റും 25 സെക്കൻഡും ലീഡ് നേടി, അർജൻറീനിയൻ റൈഡർ ലൂസിയാനോ ബെനാവിഡ്സ് 15 സെക്കൻഡ് കൂടി പിന്നിലായി.
ഇന്ത്യൻ താരങ്ങളായ മലയാളിയായ ഹരിത് നോഹ റേസിങ്ങിനിടെയുണ്ടായ പരിക്ക് കാരണവും സഞ്ജയ് തകലെ, ജതിൻ ജെയിൻ എന്നിവർ മറ്റു ചില സാങ്കേതിക തകരാറു കാരണവും മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

