സൗദി ഡക്കാർ റാലി 2026
text_fields1. സൗദി ഡാക്കർ റാലി 2026ൽ പങ്കെടുക്കുന്ന ഹരിത് നോഹ, ജതിൻ ജെയിൻ, സഞ്ജയ് തകലെ,
2. മലയാളിയായ ഹരിത് നോഹ ബൈക്ക് റൈസിങ്ങിൽ
യാംബു: ഡാക്കർ റാലിയിൽ മാറ്റുരക്കാൻ ഒരു മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും. കഴിഞ്ഞ വർഷത്തെ റാലിയിൽ ബൈക് റൈസിങ് വിഭാഗം രണ്ടിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ പാലക്കാട് ഷൊർണൂർ സ്വദേശിയായ ഹരിത് നോഹയാണ് ഈ വർഷവും ബൈക് റൈസിങ്ങിൽ മാറ്റുരക്കാൻ എത്തിയത്. ഡാക്കർ റാലിയിൽ അതികഠിനമായ ഘട്ടങ്ങൾ പിന്നിട്ടാണ് ഹരിത് നോഹ കഴിഞ്ഞ വർഷം ജേതാവായത്.
നാലു തവണ ഡാക്കർ റാലിയിൽ പങ്കെടുത്തിട്ടുണ്ട്. 2018 മുതൽ അന്താരാഷ്ട്ര റാലികളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്. അഞ്ച് തവണ ഇന്ത്യൻ നാഷനൽ സൂപ്പർ ക്രോസ് ചാമ്പ്യനായിട്ടുണ്ട്. 2012ൽ ടി.വി.എസ് റേസിങ്ങിൽ അദ്ദേഹം റിക്രൂട്ട് ചെയ്യപ്പെട്ടു. സഞ്ജയ് തകലെ, ജതിൻ ജെയിൻ എന്നിവരാണ് പങ്കെടുക്കുന്ന മറ്റു രണ്ടു ഇന്ത്യക്കാർ.
സഞ്ജയ് തകലെ ഡാക്കർ റാലിയിൽ ഫോർ വീൽ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി കൂടി നേടിയ വ്യക്തിത്വമാണ്. ഡാക്കർ ക്ലാസിക് വിഭാഗത്തിലാണ് ഈ വർഷം അദ്ദേഹം പങ്കെടുക്കുന്നത്. ആദ്യഘട്ട മത്സരത്തിൽ സ്ഥിരതയോടെ വാഹനമോടിക്കുകയും നാല് റഗുലാരിറ്റി ടെസ്റ്റുകളിൽ ആകെ 219 കിലോമീറ്റർ ഒരു പ്രശ്നവുമില്ലാതെ വാഹനമോടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തുന്നു.
എച്ച് ത്രീ ക്ലാസിൽ അദ്ദേഹം ഇപ്പോൾ മുന്നിലാണ്. പ്രധാന റേസ് ബൈക്ക് വിഭാഗത്തിൽ തന്നെയാണ് ജതിൻ ജെയിനും മത്സരിക്കുന്നത്. ഡാക്കർ റാലിയിൽ ഏറ്റവും പരിചയ സമ്പന്നനായ ഇന്ത്യൻ മത്സരാർഥികളിൽ ഒരാളാണ് ഇദ്ദേഹം.
പ്രതിരോധ ശേഷി, മെക്കാനിക്കൽ കഴിവ്, ഏറ്റവും കഠിനമായ മത്സര ഘട്ടത്തെ അതിജയിക്കാനുള്ള ധൈര്യം എന്നിവയിൽ പേരുകേട്ട വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ഹരിത് നോഹ യാംബുവിൽ നടന്ന ഒന്നാം ഘട്ടത്തിൽ 35ാം സ്ഥാനത്തും ജതിൻ ജെയിൻ 113ാം സ്ഥാനത്തും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

