സൗദിയിൽ 21 ദിവസം രാത്രികാല കർഫ്യൂ
text_fieldsറിയാദ്: രോഗബാധിതരുടെ എണ്ണം അഞ്ഞൂറു കടന്നതോടെ രാജ്യം ഭാഗികമായി അടച്ചിട്ട് അതി ജാഗ്രതയിലായി സൗദി അറേബ്യ. തിങ്കളാഴ്ച മുതൽ അടുത്ത 21 ദിവസത്തേക്ക് വൈകീട്ട് ഏഴു മുതൽ പുലർച്ച ആറു വരെ കർഫ്യൂ ആചരിക്കാൻ ഞായറാഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്. ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിവിധ സുരക്ഷാവിഭാഗങ്ങളുടെ സഹകരണത്തോടെ തിങ്കളാഴ്ച ൈവകീട്ട് ഏഴോടെ രാത്രികാല നിരോധനാജ്ഞ നടപ്പാക്കി തുടങ്ങി.
അടിയന്തര സേവന മേഖലകളെയും ആരോഗ്യസ്ഥാപനങ്ങളെയും അവശ്യ സാധനങ്ങളുടെ ഉൽപാദന, വിതരണ, വിൽപന സ്ഥാപനങ്ങളെയും ആശയവിനിമയ, മാധ്യമരംഗങ്ങളെയും കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അനാവശ്യമായി ആളുകൾക്ക് പുറത്തിറങ്ങാനാവില്ല. വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാനാകില്ല. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സുരക്ഷാ വിഭാഗം പരിശോധനക്കുണ്ടാകും.
കർഫ്യൂ ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും. മൂന്നാം തവണ ജയിലിൽ അടയ്ക്കും.
പൊതുഗതാഗതം ദിവസങ്ങൾക്ക് മുേമ്പ നിർത്തിയിരുന്നു. പള്ളികളും ഷോപ്പിങ് മാളുകളും മറ്റു വ്യാപാര സമുച്ചയങ്ങളും നേരത്തേ തന്നെ അടച്ചിട്ടിരിക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്നതും വിലക്കിയിരുന്നു. ഇപ്പോൾ തുറന്നിരിക്കുന്ന അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽപോലും ആളുകൾ കൂടുന്നത് അനുവദിക്കുന്നില്ല. പൊലീസെത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണ്. ഹൈപർമാർക്കറ്റുകളിൽപോലും ഒാരോ സമയവും നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ലുലു ഉൾപ്പെടെയുള്ള ഹൈപർമാർക്കറ്റുകൾ ഒാൺലൈനിലൂടെ മുൻകൂട്ടി സാധനങ്ങൾ ബുക്ക് ചെയ്ത ശേഷം നേരിട്ട് കസ്റ്റമർ കെയർ കൗണ്ടറിലെത്തി നിമിഷങ്ങൾക്കുള്ളിൽ വാങ്ങി പോകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
