സൗദി കപ്പ് 2025; അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ ‘ഫോർ എവർ യങ്’ കുതിര ജേതാവ്
text_fieldsഅന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ ജേതാവായ ‘ഫോർ എവർ യങ്’ കുതിരയുടെ ഉടമക്ക് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ‘സൗദി കപ്പ്’ സമ്മാനിക്കുന്നു
റിയാദ്: റിയാദിൽ നടന്ന സൗദി കപ്പ് അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ ‘ഫോർ എവർ യങ്’ എന്ന കുതിരയുടെ ഉടമ ജേതാവായി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കുതിരയുടെ ഉടമ സെസുമ ഫുജിതക്ക് കപ്പ് സമ്മാനിച്ചു. ലോകകുതിരപ്പന്തയത്തിലെ ഏറ്റവും വിലകൂടിയ കപ്പാണിത്.
വിവിധ പുരസ്കാരങ്ങൾ ലഭിച്ചവർ കിരീടാവകാശിയോടൊപ്പം
ലോകത്തിലെ ഏറ്റവും ശക്തമായ കുതിരകളുടെ, മികച്ച പ്രാദേശിക, അന്തർദേശീയ റൈഡർമാരുടെയും ഉടമകളുടെയും പങ്കാളിത്തത്തോടെ ശനിയാഴ്ചയാണ് റിയാദ് തുമാമയിലെ കിങ് അബ്ദുൽ അസീസ് സ്ക്വയറിൽ സൗദി കപ്പ് അന്താരാഷ്ട്ര കുതിരയോട്ട മത്സരം നടന്നത്. ജേതാക്കളെ കിരീടാവകാശി അഭിനന്ദിച്ചു. കുതിര പരിശീലകരായ യഹാഗി യോഷിറ്റോയെയും റ്യൂസെയ് സകായ്യെയും കിരീടാവകാശി അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ കുതിരയോട്ട മത്സരമാണ് ‘സൗദി കപ്പ്’. സമ്മാനത്തുക മൊത്തം 38.1 മില്യൺ ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

