സൗദി കപ്പ് 2025; ആറാമത് അന്താരാഷ്ട്ര കുതിരപ്പന്തയ ചാമ്പ്യഷിപ്പിന് തുടക്കം
text_fieldsറിയാദിൽ സൗദി കപ്പ് 2025 അന്താരാഷ്ട്ര
കുതിരപ്പന്തയ ചാമ്പ്യൻഷിപ്പിന് തുടക്കമായപ്പോൾ
റിയാദ്: സൗദി സ്ഥാപകദിനത്തിന്റെ ഉത്സവാന്തരീക്ഷത്തിൽ ‘സൗദി കപ്പ് 2025’ ആറാമത് കുതിരപ്പന്തയ മത്സരത്തിന് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിറെ രക്ഷാകർതൃത്വത്തിൽ റിയാദിലെ തുമാമയിൽ തുടക്കം കുറിച്ചു.
പരിപാടിയിൽ പങ്കെടുക്കാനും കാണാനുമെത്തിയവർ രാജ്യത്തിന്റെ പുരാതന പൈതൃകവുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞത് ആഘോഷത്തിന് പൊലിമയേറ്റി. സൗദിയുടെ സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങളാലും പരമ്പരാഗത വസ്ത്രങ്ങളാലും ഭൂതകാലത്തിന്റെ ചൈതന്യത്തെ അനുകരിക്കുന്ന കൊടി തോരണങ്ങളാലും ഉദ്ഘാടന ചടങ്ങൂം സ്റ്റേഡിയവും അലങ്കൃതമായി.
ആഗോള കുതിരപ്പന്തയ താരങ്ങളുൾപ്പെടെ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ഇത് പ്രത്യേകമാനം നൽകി. സൗദിയുടെ പുരാതന ചരിത്രം കുതിരസവാരിയും മറ്റു കായിക വിനോദങ്ങളുമായി ഇടകലർന്നതാണെന്ന വസ്തുത പുനരാവിഷ്കരിക്കപ്പെട്ടു.
മൊത്തം 3.8 കോടി ഡോളർ സമ്മാനത്തുകയുള്ള സൗദി കപ്പ്, ആഗോള കുതിരപ്പന്തയ മത്സരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

