Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിരീടാവകാശി...

സൗദി കിരീടാവകാശി മദീനയിലെ ഖുബാഅ് പള്ളി സന്ദർശിച്ചു

text_fields
bookmark_border
സൗദി കിരീടാവകാശി മദീനയിലെ ഖുബാഅ് പള്ളി സന്ദർശിച്ചു
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെ ഖുബാഅ് പള്ളി സന്ദർശിച്ചപ്പോൾ

മദീന: സൗദി അറേബ്യൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെ ചരിത്രപ്രസിദ്ധമായ ഖുബാഅ് പള്ളി സന്ദർശിച്ചു. പ്രവാചക നഗരിയിലെ ഔദ്യോഗിക സന്ദർശനത്തി​ന്റെ ഭാഗമായാണ് അദ്ദേഹം പള്ളിയിലെത്തിയത്. കിരീടാവകാശിക്കൊപ്പം പ്രമുഖരുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു.

മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, മന്ത്രിസഭാംഗം അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ, മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ്, അമീർ സഊദ് ബിൻ സൽമാൻ എന്നിവരും വിവിധ വകുപ്പ് മന്ത്രിമാരും അദ്ദേഹത്തെ അനുഗമിച്ചു.

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ പള്ളിയായ ഖുബാഅ് പള്ളിയുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും പ്രാർഥനകൾക്കുമായാണ് കിരീടാവകാശി എത്തിയത്. സന്ദർശന വേളയിൽ പള്ളിയിലെത്തുന്ന തീർഥാടകർക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi crown princeMedina GovernorEmir Mohammed bin SalmanQuba Mosque
News Summary - Saudi Crown Prince visits Quba Mosque in Medina
Next Story