Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി കിരീടാവകാശി മസ്ജിദുന്നബവി സന്ദർശിച്ചു

text_fields
bookmark_border
സൗദി കിരീടാവകാശി മസ്ജിദുന്നബവി സന്ദർശിച്ചു
cancel
camera_alt

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചപ്പോൾ

മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടേയും അനുചരന്മാരുടേയും ഖബറിടങ്ങളിൽ അദ്ദേഹം സലാം അർപ്പിച്ചു. മസ്ജിദുന്നബവിയിലെത്തിയ കിരീടാവകാശി റൗദ ശരീഫിൽ വെച്ച് പ്രത്യേക നമസ്കാരം നിർവഹിച്ചു. തുടർന്ന് പ്രവാചകൻ, അബൂബക്കർ സിദ്ദീഖ്, ഉമർ ബിൻ ഖത്താബ് എന്നിവർക്ക് സലാം അർപ്പിച്ചു.

ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്​ദുറഹ്​മാൻ അൽ സുദൈസ്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, മസ്ജിദുന്നബവിയിലെ ഇമാമുമാർ, ഖത്തീബുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ, വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വലിയൊരു സംഘം കിരീടാവകാശിയെ അനുഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Crown Prince visits Prophet's Mosque
Next Story