സൗദി കിരീടാവകാശി ജപ്പാനിലേക്ക്; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും -ജപ്പാൻ വിദേശ കാര്യാലയം
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫുമിയോയും
ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ജപ്പാനിലേക്ക്. മേയ് 20 നും 23നുംമിടയിലാണ് കിരീടാവകാശി ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തുക. ഏകദേശം അഞ്ച് വർഷത്തിനു ശേഷമുള്ള ആദ്യ ജപ്പാൻ സന്ദർശനമാണിത്. കിരീടാവകാശിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജപ്പാൻ. സന്ദർശനത്തിനിടയിൽ നരുഹിതോ ചക്രവർത്തിയുമായും പ്രധാനമന്ത്രി കിഷിദ ഫുമിയോയുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സന്ദർശനം സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റുമായും അന്താരാഷ്ട്ര സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശാലമായി കിരീടാവകാശിയുമായി കിഷിദ ചർച്ച ചെയ്യുമെന്നും പറഞ്ഞു. 2019 ൽ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് കിരീടാവകാശി അവസാനമായി ജപ്പാനിലെത്തിയത്.

