സൗദി കിരീടാവകാശി ഈജിപ്തിലേക്ക്; പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി ഉഭയകക്ഷി ചർച്ച നടത്തും
text_fieldsറിയാദ്: ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിലേക്ക് പുറപ്പെട്ടു. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശപ്രകാരമാണ് ഈ ഔദ്യോഗിക സന്ദർശനമെന്ന് റോയൽ കോർട്ട് അറിയിച്ചു.
സന്ദർശനത്തിനിടെ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ചും ഇരുരാഷ്ട്രങ്ങൾക്കും പൊതുതാല്പര്യമുള്ള മേഖലാ-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.
സൗദി കിരീടാവകാശിയുടെ വരവ് സ്ഥിരീകരിച്ചുകൊണ്ട് ഈജിപ്ഷ്യൻ പ്രസിഡൻസിയും പ്രസ്താവനയിറക്കിയിട്ടുണ്ട്. കെയ്‌റോയിലെത്തുന്ന അമീർ മുഹമ്മദ് ബിൻ സൽമാന് പ്രസിഡൻറ് അൽ സിസി സ്വീകരണം നൽകും. തുടർന്ന് ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ ചർച്ചയും നടക്കും. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയുടെ ബഹുമാനാർത്ഥം ഈജിപ്ഷ്യൻ പ്രസിഡൻറ് പ്രത്യേക വിരുന്നും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

