സൗദി കിരീടാവകാശി- റഷ്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും
റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന ജി.സി.സി രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ചർച്ചകൾക്കായുള്ള ഏഴാമത് മന്ത്രിതല യോഗത്തി?Fx ഭാഗമായായിരുന്നു കൂടിക്കാഴ്ച.
പ്രാദേശിക, അന്തർ ദേശീയ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

