യുക്രെയിൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി സൗദിയിലെത്തി
text_fieldsയുക്രെയിൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കിയെ ജിദ്ദയിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് സ്വീകരിക്കുന്നു
റിയാദ്: യുക്രെയിൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി സൗദി അറേബ്യയിലെത്തി. തിങ്കളാഴ്ച ൈവകുന്നേരം ജിദ്ദയിലെത്തിയ സെലൻസ്കിയെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപ്പോർട്ടിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് ഊഷ്മളമായി വരവേറ്റു.
വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, മക്ക റീജ്യൻ പൊലീസ് ഡയറക്ടർ ജേർ ജനറൽ സാലെഹ് അൽ ജാബ്രി, ജിദ്ദ ഡെപ്യൂട്ടി മേയർ എൻജി. അലി ബിൻ മുഹമ്മദ് അൽ ഖർനി, യുക്രെയിനിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ബറക, സൗദിയിലെ യുക്രെയിൻ അംബാസഡർ അനട്ടലി പെട്രങ്കോ, മക്ക റീജ്യൻ റോയൽ പ്രോട്ടോക്കോൾ ഓഫീസ് ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുല്ല ബിൻ ദാഫർ എന്നിവരും എയർപ്പോർട്ടിൽ വരവേൽക്കാനെത്തി.
റമദാൻ പ്രമാണിച്ച് സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് മാറിയിരുന്നു. ഹജ്ജ് കഴിയുന്നതുവരെ ഭരണനേതൃത്വം ഇനി അവിടെയായിരിക്കുമെന്നതിനാലാണ് സെലൻസ്കി ജിദ്ദയിലെത്തിയത്. കൂടിക്കാഴ്ചകളും ചർച്ചകളുമെല്ലാം അവിടെയായിരിക്കും നടക്കുക.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ചില അസ്വാരസ്യങ്ങളിൽ കലാശിച്ച ശേഷമുള്ള സെലൻസ്കിയുടെ സൗദി സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യമാണ് കൽപിക്കുന്നത്. പ്രത്യേകിച്ചും ട്രംപുമായി സൗദി അറേബ്യക്ക് ഊഷ്മള ബന്ധമുള്ള പശ്ചാത്തലത്തിൽ. പ്രതിസന്ധികൾക്ക് അയവുവരുത്താൻ സൗദി ഇടപെടൽ സഹായിച്ചേക്കുമെന്ന പ്രതീക്ഷയാണ് സെലൻസ്കിയെ നയിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

