മദീനയിൽ പണ്ഡിതരെയും പൗരന്മാരെയും സ്വീകരിച്ച് സൗദി കിരീടാവകാശി; റമദാൻ ആശംസകൾ കൈമാറി
text_fieldsമദീനയിൽ പണ്ഡിതരെയും പൗരന്മാരെയും സൗദി കിരീടാവകാശി സ്വീകരിച്ചപ്പോൾ
മദീന: റമദാൻ പ്രമാണിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിൽ വെച്ച് മതപണ്ഡിതരെയും പൗരപ്രമുഖരെയും സ്വീകരിച്ചു. റമദാൻ മാസത്തിെൻറ അനുഗ്രഹങ്ങൾ നേരുന്നതിനും കിരീടാവകാശിയെ അഭിവാദ്യം ചെയ്യുന്നതിനുമായി എത്തിയതായിരുന്നു വിശിഷ്ടാതിഥികൾ.
ഖുർആൻ പാരായണത്തോടെ സ്വീകരണ പരിപാടിക്ക് തുടക്കമായി. തുടർന്ന് അതിഥികൾ കിരീടാവകാശിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ഏവർക്കും റമദാൻ ആശംസകൾ നേർന്ന കിരീടാവകാശി, എല്ലാവരുടെയും നോമ്പും പ്രാർത്ഥനകളും സൽപ്രവൃത്തികളും സർവശക്തനായ അല്ലാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് (കാബിനറ്റ് റാങ്കുള്ള സഹ മന്ത്രി), അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് (റിയാദ് ഡെപ്യൂട്ടി ഗവർണർ), അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് (മദീന ഡെപ്യൂട്ടി ഗവർണർ), അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ (സാംസ്കാരിക മന്ത്രി) എന്നിവരും മറ്റു രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

