ഗൾഫ്, അറബ് ഇസ്‍ലാമിക് ഉച്ചകോടികളുടെ ഫലങ്ങളെ പ്രശംസിച്ച് സൗദി കിരീടാവകാശി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉച്ചകോടിയിൽ
റിയാദ്: ഗൾഫ്, അറബ്, ഇസ്‍ലാമിക ഉച്ചകോടികളുടെ ഫലങ്ങളെ സൗദി കിരീടാവകാശി പ്രശംസിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം കൗൺസിലിന്റെ അസാധാരണ സെഷനിലും അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിയിലും പങ്കെടുത്തതിന് ശേഷം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദി അറിയിച്ചുകൊണ്ട് കിരീടാവകാശി അയച്ച സന്ദേശത്തിലാണിത് പറഞ്ഞത്.
സഹോദര രാജ്യത്ത് ഞങ്ങൾക്കും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഗൾഫ് സഹകരണ കൗൺസിലിൽ സുപ്രീം കൗൺസിലിന്റെ അസാധാരണ സമ്മേളനത്തിന്റെയും അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെയും ഫലങ്ങളെ അഭിനന്ദിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ഖത്തറിനെതിരെ നടന്ന ക്രൂരമായ ആക്രമണത്തെ നേരിടുന്നതിൽ ഖത്തറിന്റെ നിലപാടിന് ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളുടെയും പിന്തുണ സ്ഥിരീകരിച്ചു. കൂടാതെ അന്താരാഷ്ട്ര നിയമങ്ങളുടെയും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനത്തെ പൂർണ്ണമായും ഞങ്ങൾ നിരാകരിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

