Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ- ഗെയിംസ് നിക്ഷേപ...

ഇ- ഗെയിംസ് നിക്ഷേപ പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു; '250 ഇ-ഗെയിം കമ്പനികൾ, 'സാവി' ഗ്രൂപ്പി​ന്റെ ഇ ഗെയിംസ് പദ്ധതിയിൽ 14,200കോടി റിയാൽ നിക്ഷേപം'

text_fields
bookmark_border
ഇ- ഗെയിംസ് നിക്ഷേപ പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു; 250 ഇ-ഗെയിം കമ്പനികൾ, സാവി ഗ്രൂപ്പി​ന്റെ ഇ ഗെയിംസ് പദ്ധതിയിൽ 14,200കോടി റിയാൽ നിക്ഷേപം
cancel

ജിദ്ദ: ഇലക്‌ട്രോണിക് ഗെയിംസിനായുള്ള 'സാവി ഗ്രൂപ്പി'​ന്റെ പദ്ധതി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും ഗ്രൂപ് ഡയറക്​ടർ ബോർഡ്​ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു. 2030-ഓടെ സൗദി അറേബ്യയെ ഗെയിമിങ്​, ഇ-സ്‌പോർട്‌സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രത്തി​ന്റെ പ്രധാന ഘടകമാണ് 'സാവി ഗ്രൂപ്പ്​' എന്ന്​ പദ്ധതിയെ കുറിച്ച് വിശദീകരിക്കവെ കിരീടാവകാശി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിന് ഇ-സ്‌പോർട്‌സ്, ​ഗെയിംസ് മേഖലയുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്​. ഈ മേഖലയിൽ നവീകരണം നടത്തുകയും രാജ്യം മുന്നോട്ട്​ വെക്കുന്ന ഇ-സ്‌പോർട്‌സ് മേഖലയിലെ വിനോദ പരിപാടികളുടെയും മത്സരങ്ങളുടെയും നിലവാരം ഉയർത്തുകയും ചെയ്യുന്നതിനാണ്​ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഗെയിമിങ്​, ഇ-സ്‌പോർട്‌സ് മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തുക, നിക്ഷേപത്തിനും ഫലപ്രദമായ മൂലധന തൊഴിലിനുമായി ദീർഘകാല പദ്ധതി വികസിപ്പിക്കുക എന്നിവയാണ്​ സൗദി പൊതുനിക്ഷേപ നിധിക്ക് (പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്) കീഴിലുള്ള സാവി ഗ്രൂപ്പി​ന്റെ ഇലക്ട്രോണിക് ഗെയിം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും കിരീടാവകാശി വ്യക്തമാക്കി.

സൗദി അറേബ്യയെ ഇ-ഗെയിം ആഗോള കേന്ദ്രമാക്കാനുള്ള ദേശീയ ത​ന്ത്രം അടുത്തിടെയാണ്​ കിരീടാവകാശി പ്രഖ്യാപിച്ചത്​. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്​ 'സാവി ഗ്രൂപ്'​ പദ്ധതി​. ഇ-ഗെയിം പരിശീലനത്തിനും വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും അവസരങ്ങൾ നൽകുന്നതിന്​ സാവി ഗ്രൂപ്പ് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രോഗ്രാമുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തും. നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും അന്താരാഷ്ട്ര കമ്പനികളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കാനാണ്​ ലക്ഷ്യമിടുന്നത്​. രാജ്യത്തെ തൊഴിൽ രംഗത്ത് അത് വലിയ മാറ്റമുണ്ടാക്കും.

തൊഴിലാളികൾക്ക് സാ​ങ്കേതിക വൈദഗ്ധ്യം, അറിവുകൾ, കഴിവുകളുടെ വികസനം എന്നിവക്ക് ഇത് വലിയ സംഭാവന നൽകും. രാജ്യത്ത് 250 ഇലക്ട്രോണിക് ഗെയിം കമ്പനികളാണ് ഈ പദ്ധതിക്ക് കീഴിൽ സ്ഥാപിക്കുക. 39,000 തൊഴിലവസരങ്ങൾ ഉണ്ടാവും. 2030-ഓടെ ജി.ഡി.പിയിൽ ഇ-​​ഗെയിംസ്​ മേഖലയുടെ സംഭാവന 50 ശതകോടി റിയാലായി ഉയർത്തുകയുമാണ്​ ലക്ഷ്യം. നാല് പ്രോഗ്രാമുകളിലായി 14200 കോടി സൗദി റിയാലിന്റെ മുതൽമുടക്കുണ്ടാവും. സാവി ഗ്രൂപ്പിന് കീഴിൽ ആരംഭിക്കുന്ന അഞ്ച് കമ്പനികളാണ്​ ഈ പദ്ധതി നടപ്പാക്കുക. സൗദിയിൽ ഒരു ആഗോള ഗെയിം സ്റ്റുഡിയോ നിർമിക്കുക, സാവി ഗെയിമിങ്​ ഫണ്ട് സ്ഥാപിക്കുക എന്നിവയും ഗ്രൂപ്പി​ന്റെ പദ്ധതിയിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mbsAmir Mohammed bin Salmane games
News Summary - Saudi Crown Prince Mohammed bin Salman (MbS) announces huge investment in e-games
Next Story