Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2022ലെ ഏറ്റവും...

2022ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

text_fields
bookmark_border
2022ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
cancel

ജിദ്ദ: 2022 ലെ ​ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്. ആർ.ടി അറബിക്​ ചാനൽ നടത്തിയ അഭിപ്രായ സർവേയിലാണ്​ കിരീടാവകാശി ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി നേടിയത്​.

1,18,77,546 ആളുകൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 62.3 ശതമാനം (73,99,451 പേ​ർ) കിരീടാവകാശിയെ പിന്തുണച്ച് വോട്ടുചെയ്തു. കഴിഞ്ഞ ഡിസംബർ 15 ന് ആരംഭിച്ച് 2023 ജനുവരി ഒമ്പതിന്​ ആണ്​ വോട്ടടുപ്പ്​ അവസാനിച്ചത്​.

അമീർ മുഹമ്മദ് ബിൻ സൽമാന്​ ലഭിച്ച വോട്ടുകളുടെ ശതമാനം ഓരോ വർഷാവസാനവും ആർ.ടി ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളുടെ ചരിത്രത്തിലെ റെക്കോർഡ് തകർത്തിരിക്കയാണ്​.

മൊത്തം വോട്ടിന്റെ 24.8 ശതമാനം (29,50,543 വോട്ടുകൾ) നേടി യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആണ് രണ്ടാം സ്ഥാനത്ത്​​. ​ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽസീസി മൂന്നാം സ്ഥാനം നേടി. 13,87,497 വോട്ടുകൾ, അഥവാ 11.7 ശതമാനമാണ് ഈജിപ്​ഷ്യൻ പ്രസിഡൻറിന്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameer mohammed bin salman
News Summary - Saudi Crown Prince Mohammed bin Salman is the most influential Arab leader in 2022
Next Story