Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിരീടാവകാശിയും...

സൗദി കിരീടാവകാശിയും ഉസ്​ബകിസ്​താൻ പ്രസിഡന്‍റും ചർച്ച നടത്തി

text_fields
bookmark_border
സൗദി കിരീടാവകാശിയും ഉസ്​ബകിസ്​താൻ പ്രസിഡന്‍റും ചർച്ച നടത്തി
cancel
camera_alt

കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഉസ്​ബകിസ്​താൻ പ്രസിഡൻറ്​ ഷെവക്കത്ത്​ മിർദിയോവിനെ സ്വീകരിച്ചപ്പോൾ

ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന്​ സൗദി അറേബ്യയിലെത്തിയ ഉസ്​ബകിസ്​താൻ പ്രസിഡന്‍റ്​ ഷെവക്കത്ത്​ മിർദിയോവുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലെത്തിയ ഉസ്​ബക്ക്​ പ്രസിഡന്‍റിനെ കീരിടാവകാശി സ്വീകരിച്ചു. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നടന്നു. ശേഷം ഇരുവരും വിശദമായ കൂടിക്കാഴ്​ചയിലേക്കും ചർച്ചയിലേക്കും കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ വശങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളും ചർച്ചയിൽ വിഷയമായി. നിരവധി ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും

ഒപ്പുവെക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ അവ കൈമാറുകയും ചെയ്​ത ചടങ്ങിനും കിരീടാവകാശിയും ഉസ്​ബകിസ്​താൻ പ്രസിഡൻ്റും സാക്ഷ്യം വഹിച്ചു. ഇസ്​ലാമിക കാര്യങ്ങളിലെ സഹകരണം, വാർത്ത ഏജൻസികൾ തമ്മിൽ വാർത്താ കൈമാറ്റം, വെറ്ററിനി സയൻസ്​, കന്നുകാലി വളർത്തൽ രംഗത്തെ വികസനം,ടൂറിസം, കാർഷികം, ആരോഗ്യം, കായികം, കസ്​റ്റംസ്​, മനുഷ്യാവകാശം, തൊഴിൽ, വിദ്യാഭ്യാസ, ശാസ്​ത്ര മേഖല, വ്യോമ ഗതാഗതം, ശാസ്​ത്ര സാ​ങ്കേതികം എന്നീ മേഖലകളിലുള്ള സഹകരണത്തിനാണ്​ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Saudi crown prince met with Uzbek president
Next Story