ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായി സൗദി കിരീടാവകാശി ചർച്ച നടത്തി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ്
ബാച്ചുമായി ചർച്ച നടത്തുന്നു
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചുമായി ചർച്ച നടത്തി. റിയാദിലെ അൽ യമാമ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ലോകമെമ്പാടുമുള്ള ഒളിമ്പിക് ഗെയിംസിന്റെ വികസനവും സമൃദ്ധിയും വർധിപ്പിക്കുന്ന തരത്തിൽ സൗദിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങൾ ഇരുവരും അവലോകനം ചെയ്തു.
കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി, റോയൽ കോർട്ട് ഉപദേശകനായ ഡോ. ഫഹദ് തുനീസി, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ അൽ റുമയാൻ, ഒളിമ്പിക്-പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് ശൈയ്ഷൻ, ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് പെറി മിറോ, ഐ.ഒ.സി അംഗവും വർക്കിങ് ഗ്രൂപ്പിന്റെ തലവനുമായ സർ മിയാങ് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

