Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് അമീറുമായി ചർച്ച ചെയ്ത് സൗദി കിരീടാവകാശി

text_fields
bookmark_border
ഇറാെൻറ ആക്രമണങ്ങളെ അപലപിച്ചു
കുവൈത്ത് അമീറുമായി ചർച്ച ചെയ്ത് സൗദി കിരീടാവകാശി
cancel
camera_alt

അമീർ മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് അമീറുമായി സൗദി കിരീടാവകാശി ഫോൺ സംഭാഷണം നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹുമായി ബുധനാഴ്ചയാണ് സംസാരിച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ ഇരുവരും വിശദമായി വിലയിരുത്തി.

സംഭാഷണത്തിനിടെ, സഹോദര രാജ്യമായ കുവൈത്തിന് സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും കിരീടാവകാശി വാഗ്ദാനം ചെയ്തു. കുവൈത്തിെൻറ പ്രദേശങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന കടുത്തതും തുടർച്ചയായതുമായ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങളും ചർച്ചയുടെ ഭാഗമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Crown Prince holds talks with Kuwaiti Emir
Next Story