Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിനെ അഭിനന്ദിച്ച്​ സൗദി കിരീടാവകാശി

text_fields
bookmark_border
ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിനെ അഭിനന്ദിച്ച്​ സൗദി കിരീടാവകാശി
cancel

റിയാദ്: ബ്രിട്ട​െൻറ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദന സന്ദേശമയച്ചു. ബ്രിട്ട​െൻറ പുതിയ പ്രധാനമന്ത്രിയായി നിയമിതനായതിൽ ആത്മാർത്ഥമായ ആശംസകൾ അറിയിക്കുന്നതായും, അദ്ദേഹത്തിന് ഔദ്യോഗിക പദവിയിൽ എല്ലാവിധ വിജയങ്ങളും നേരുന്നതായും കേബിൾ സന്ദേശത്തിൽ കിരീടാവകാശി വ്യക്തമാക്കി.

കൂടാതെ, സൗഹൃദ രാജ്യമായ ബ്രിട്ടനിലെ ജനങ്ങൾക്ക് തുടർച്ചയായ വളർച്ചയും പുരോഗതിയും ആശംസിച്ച അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തി​െൻറ മികവിനെ എടുത്തുപറയുകയും ചെയ്തു.

സന്ദേശത്തിലെ പ്രധാന ഭാഗങ്ങൾ:

‘യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ അങ്ങേക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാവിധ വിജയങ്ങളും നേരുന്നു. ഗ്രേറ്റ് ബ്രിട്ടൻ ആൻഡ്​ നോർത്തേൺ അയർലൻഡ് ജനതയ്ക്ക് കൂടുതൽ അഭിവൃദ്ധിയും ഉന്നതിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തെ ഞങ്ങൾ ഏറെ മൂല്യമുള്ളതായി കാണുന്നു. വരും നാളുകളിൽ എല്ലാ മേഖലകളിലും ഈ ബന്ധം കൂടുതൽ ശക്തമാക്കാനും വ്യാപിപ്പിക്കാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Crown Prince congratulates new British PM Andy Burnham
Next Story