ലബനാൻ പ്രസിഡന്റിന് സൗദി കിരീടാവകാശിയുടെ അഭിനന്ദനം
text_fieldsറിയാദ്: ലബനാൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്ത ജോസഫ് ഔനിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിക്കുകയും സൗദി സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. ലബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായി ഫോണിലൂടെ സംസാരിച്ചപ്പോഴാണ് കിരീടാവകാശി തന്റെയും സൽമാൻ രാജാവിന്റെയും അനുമോദനം അറിയിക്കുകയും സൗദി സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തത്.
ഔനിനും ലബനീസ് സഹോദരങ്ങൾക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വിജയത്തിനും വേണ്ടി ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും കിരീടാവകാശി നേർന്നു. അതേസമയം ലബനീസ് ജനതയോടുള്ള സൗദിയുടെ നിലപാടുകൾക്കും രാജ്യം സന്ദർശിക്കാനുള്ള ക്ഷണത്തിനും കിരീടാവകാശിയോട് ഔൻ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ലബനാനെ പിന്തുണക്കുന്നതിലും അതിനോട് സഹകരിക്കുന്നതിലും സൗദിയുടെ ചരിത്രപരമായ പങ്കിലുള്ള വിശ്വാസത്താലും ലബനാന്റെ അഗാധമായ അറബ് ബന്ധം അതിന്റെ ചുറ്റുപാടുകളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമായി സ്ഥിരീകരിക്കുന്നതിനാലും ലബനാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തന്റെ ആദ്യ വിദേശ ലക്ഷ്യസ്ഥാനം സൗദി അറേബ്യയായിരിക്കുമെന്ന് ഔൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.