Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി കിരീടാവകാശി കെയ്‌റോയിലെത്തി

text_fields
bookmark_border
ഉഭയകക്ഷി ബന്ധങ്ങളും മേഖല സുരക്ഷയും ചർച്ച ചെയ്​ത്​ സൗദി-ഈജിപ്ത് ഉച്ചകോടി
സൗദി കിരീടാവകാശി കെയ്‌റോയിലെത്തി
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ കെയ്​റോയിൽ ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽ സിസി വരവേൽക്കുന്നു

റിയാദ്​/കെയ്​റോ: സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള തന്ത്രപ്രധാന സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ് ഈജിപ്തിൽ ഔദ്യോഗിക സന്ദർശനം നടത്തി.

സൽമാൻ രാജാവി​െൻറ പ്രത്യേക നിർദേശപ്രകാരമായിരുന്നു കിരീടാവകാശിയുടെ ഈ സുപ്രധാന കെയ്‌റോ സന്ദർശനം. കെയ്‌റോ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ അമീർ മുഹമ്മദ് ബിൻ സൽമാനെയും പ്രതിനിധി സംഘത്തെയും ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽ സിസിയുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു.

കെയ്‌റോയിലെ അൽ ഇത്തിഹാദിയ കൊട്ടാരത്തിൽ വെച്ച് ഇരുനേതാക്കളും തമ്മിൽ ഉച്ചകോടി നടത്തുകയും മേഖലയിലെയും അന്താരാഷ്​ട്രതലത്തിലെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയ്ക്ക് മുന്നോടിയായി ഇരുനേതാക്കളും തമ്മിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധിതലത്തിൽ വിപുലമായ ഉദ്യോഗസ്ഥതല ചർച്ചകളും പൂർത്തിയാക്കി.

കിരീടാവകാശിയെ ത​െൻറ രണ്ടാം ഭവനമായ ഈജിപ്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ്​ സിസി വ്യക്തമാക്കിയപ്പോൾ, തനിക്കും കൂടെയുള്ള സംഘത്തിനും ലഭിച്ച ആതിഥ്യമര്യാദയ്ക്ക് അമീർ മുഹമ്മദ് ബിൻ സൽമാൻ കൃതജ്ഞത രേഖപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷ, സ്ഥിരത, സമുദ്ര ഗതാഗത സ്വാതന്ത്ര്യം, ചെങ്കടൽ സുരക്ഷ എന്നീ കാര്യങ്ങളിൽ സംയുക്ത സഹകരണം ഉറപ്പാക്കാനും അറബ്-ഇസ്​ലാമിക ലോകത്തെ പ്രധാന വിഷയങ്ങളിൽ ഒന്നിച്ചുനിൽക്കാനും ഉച്ചകോടിയിൽ തീരുമാനമായി.

സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ് അൽ ഐബാൻ, സഹമന്ത്രിയും ശൂറ കൗൺസിൽ കാര്യ മന്ത്രിയുമായ ഡോ. ഇസാം ബിൻ സഈദ്, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽ റഷീദ് എന്നിവർ പങ്കെടുത്തു.

ഈജിപ്ത് പക്ഷത്തുനിന്ന് വിദേശകാര്യ, വിദേശ സഹകരണ, പ്രവാസി കാര്യ മന്ത്രി ഡോ. ബദർ അബ്​ദലാത്തി, ജനറൽ ഇൻറലിജൻസ് മേധാവി മേജർ ജനറൽ ഹസൻ റഷാദ്, പ്രസിഡൻറി​െൻറ ഓഫീസ് ഡയറക്ടർ ഉമർ മർവാൻ, ഔദ്യോഗിക വക്താവ് അംബാസഡർ മുഹമ്മദ് അൽ ഷിനാവി എന്നിവരും ഉന്നതതല ചർച്ചകളിൽ സംബന്ധിച്ചു. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയുടെ ബഹുമാനാർത്ഥം ഈജിപ്ഷ്യൻ പ്രസിഡൻറ്​ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Crown Prince arrives in Cairo
Next Story