Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിരീടാവകാശിയും...

സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡൻറും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
news
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണും പാരീസിൽ നടന്ന ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പി​െൻറ സമാപന ചടങ്ങിൽ പ​ങ്കെടുത്തപ്പോൾ

പാരീസ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പാരീസിലെ പ്രശസ്തമായ ഗ്രാൻഡ് പാലസിലായിരുന്നു ഇരുനേതാക്കളുടെയും നിർണായകമായ കൂടിക്കാഴ്ച നടന്നത്.

തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് പാലസിൽ വെച്ച് അരങ്ങേറിയ 2026-ലെ ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പി​െൻറ സമാപന ചടങ്ങിൽ ഇരുനേതാക്കളും മുഖ്യാതിഥികളായി പങ്കെടുത്തു. ടൂർണമെൻറിൽ 5300 പോയി​േൻറാടെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ക്ലബ് ചാമ്പ്യന്മാരായ ‘ഓൾ ഗമേഴ്സ് ഗ്ലോബൽ’ ടീമിന് ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി ദാനം.

ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 7.5 കോടിയിലധികം യു.എസ് ഡോളറിൽ നിന്ന് 70 ലക്ഷം ഡോളറാണ്​ വിജയികളായ ഓൾ ഗമേഴ്സ് ഗ്ലോബൽ സ്വന്തമാക്കിയത്. ശേഷിച്ച തുക ടൂർണമെൻറിൽ പങ്കെടുത്ത വിവിധ ക്ലബ്ബുകൾക്കും കളിക്കാർക്കും അവരുടെ റാങ്കിങ് മുൻനിർത്തി വീതിച്ചുനൽകി.

ഗെയിമിങ്, ഇ-സ്പോർട്സ് മേഖലകൾക്ക് സൗദി കിരീടാവകാശി നൽകിവരുന്ന അന്താരാഷ്​ട്ര പിന്തുണയുടെ വ്യക്തമായ പ്രതിഫലനമാണ് ചടങ്ങിലെ അദ്ദേഹത്തി​െൻറ സാന്നിധ്യം. കായികം, സംസ്കാരം, സർഗാത്മക മേഖലകൾ എന്നിവയിലൂടെ സൗദിയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും നൽകുന്ന മുൻഗണനയാണ് ഈ സന്ദർശനം അടിവരയിടുന്നത്.

ശനിയാഴ്ച ആരംഭിച്ച ഈ ഔദ്യോഗിക പര്യടനം സമീപകാലത്ത് സൗദി കിരീടാവകാശി നടത്തുന്ന മൂന്നാമത്തെ ഫ്രാൻസ് സന്ദർശനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsfrench presidentSaudi crown princeSaudi Arabia
News Summary - Saudi Crown Prince and French President hold talks
Next Story