Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്യാഷ്വൽ ലുക്കിൽ...

ക്യാഷ്വൽ ലുക്കിൽ യു.എ.ഇ, സൗദി, ഖത്തർ നേതാക്കൾ; ചിത്രം വൈറൽ

text_fields
bookmark_border
qatar emir and saudi prince
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്​നൂനും​ സൗദിയിലെ ചെങ്കടൽ തീരത്ത് ഒരുമിച്ചപ്പോൾ

റിയാദ്​: ഔദ്യോഗിക പരിവേഷങ്ങളില്ലാതെ യു.എ.ഇ, സൗദി, ഖത്തർ നേതാക്കൾ നടത്തിയ കൂടിക്കാഴ്​ചയുടെ ചിത്രം വൈറൽ. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​ ആൽ നഹ്​യാനുമാണ്​ സൗദിയിലെ ചെങ്കടൽ തീരത്ത്​ കൂടിക്കാഴ്​ച നടത്തിയത്​.

ക്യാഷ്വൽ ലുക്കിലെത്തിയ ഇവരുടെ ചിത്രങ്ങൾ മിനിറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സൗദി കിരീടാവകാശിയുടെ സ്വകാര്യ ഓഫീസ് മേധാവിയും മിസ്​ക്​ ഫൗണ്ടേഷൻ ബോർഡ്​ മെമ്പറുമായ ബദർ അല്‍അസാകിറാണ്​ ഫോ​ട്ടോ ട്വീറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ഷോര്‍ട്‌സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് കാഷ്വലായി നിൽക്കുന്ന ചിത്രമാണ്​​ പുറത്തുവന്നത്​.

സൗദി അറേബ്യയും ഖത്തറും നാല്​ വർഷം നീണ്ട പിണക്കങ്ങൾ മറന്ന്​ ഒന്നിച്ച കഴിഞ്ഞ വർഷത്തെ അൽ ഉല ജി.സി.സി ഉച്ചകോടിക്ക്​ ശേഷം ഖത്തർ അമീർ ആദ്യമായാണ്​ സൗദിയിലെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Crown Princeemir of Qatar
News Summary - Saudi Crown Prince and Emir of Qatar in casual attire on the Red Sea coast; Image is viral
Next Story