Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി കിരീടാവകാശിയും ഈജിപ്ത് പ്രസിഡൻറും ഫോണിൽ സംസാരിച്ചു
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സിസിയും ഫോണിൽ ചർച്ച നടത്തി.
വ്യാഴാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ഈ ആശയവിനിമയം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികൾ നേതാക്കൾ യോഗത്തിൽ വിലയിരുത്തി.
ഇതിനുപുറമേ, പശ്ചിമേഷ്യയിൽ നിലവിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി നടന്നു കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളും ശ്രമങ്ങളും ഇരുവരും ചേർന്ന് അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

