Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യൻ മേഖലയിലെ...

പശ്ചിമേഷ്യൻ മേഖലയിലെ സൈനിക സംഘർഷം: സൗദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻറും ചർച്ച നടത്തി

text_fields
bookmark_border
പശ്ചിമേഷ്യൻ മേഖലയിലെ സൈനിക സംഘർഷം: സൗദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻറും ചർച്ച നടത്തി
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽസീസിയും കൂടിക്കാഴ്ച നടത്തിയപ്പോൾ

റിയാദ്: മിഡിൽ ഈസ്​റ്റിലെ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും അതി​െൻറ പ്രത്യാഘാതങ്ങളും മുൻനിർത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽസീസിയും കൂടിക്കാഴ്ച നടത്തി. മേഖലയുടെയും ലോകത്തി​െൻറയും സുരക്ഷയിലും സ്ഥിരതയിലും നിലവിലെ സംഭവവികാസങ്ങൾ ഉണ്ടാക്കുന്ന സ്വാധീനം ഇരുവരും വിശദമായി ചർച്ച ചെയ്തു. ഗൾഫ് പര്യടനത്തി​െൻറ ഭാഗമായി ശനിയാഴ്ച സൗദിയിലെത്തിയ ഈജിപ്ത് പ്രസിഡൻറ്​, പ്രാദേശിക സംഘർഷങ്ങളിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഗൾഫ് രാജ്യങ്ങളുമായുള്ള ഈജിപ്തി​െൻറ ഐക്യദാർഢ്യം പുനഃസ്ഥാപിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്.

ജി.സി.സി രാജ്യങ്ങൾക്കെതിരായ ഇറാ​െൻറ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളും, സിവിലിയൻ-സുപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അപകടകരമായ നീക്കമാണെന്ന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കി. സൗദിക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ഇറാ​െൻറ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിച്ചു.

സൗദിയുടെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള ഏതൊരു ഭീഷണിക്കെതിരെയും തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽസീസി ആവർത്തിച്ചു പ്രഖ്യാപിച്ചു. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്​ദുൽ ആത്വി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡൻറി​െൻറ ഈ സുപ്രധാന സന്ദർശനം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egyptian PresidentSaudi crown princeOfficial MeetingIsrael Iran War
News Summary - Military conflict in the Middle East region: Saudi Crown Prince and Egyptian President hold talks
Next Story