തെക്കൻ അതിർത്തി ​േഭദിക്കാൻ ശ്രമം: 30 പേർ പിടിയിൽ

10:48 AM
21/03/2017

അബഹ: യമൻ അതിർത്തി ഭേദിക്കാൻ സംഘടിതമായ ശ്രമം. അതിർത്തിരക്ഷാസേനയുടെ പ്രത്യേക യൂനിറ്റ്​ നടത്തിയ ഒാപറേഷനിൽ 30 ലേറെ പേരെ പിടികൂടി. 
അതിർത്തിയിൽ  കുഴിബോംബുകൾ പാകാനും ആയുധങ്ങളും വെടി​േക്കാപ്പുകളും കടത്താനുമായിരുന്നു പലതവണ ശ്രമം നടന്നത്​. ഒപ്പം വൻതോതിൽ ഹഷീഷ്​ കടത്താനും നീക്കമുണ്ടായി. ഇൗ ശ്രമങ്ങളൊക്കെ പരാജയപ്പെടുത്തിയ അതിർത്തിസേന വിവിധ ദേശക്കാരായ 30 പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തതായി ആഭ്യന്തര വകുപ്പ്​ വക്​താവ്​ അറിയിച്ചു.
പിടിയിലായവരിൽ 19 പേർ എത്യോപ്യക്കാരാണ്​. ഏഴുപേർ യമനികൾ. മൂന്നുസൗദികളും പിടിയിലായവരിൽ പെടുന്നു. ഒരാൾ ഏതുരാജ്യക്കാരനാണെന്ന്​ വ്യക്​തമായിട്ടില്ല. 
ഇതോടെ അതിർത്തിയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പിടിയിലായവരുടെ എണ്ണം 1265 ആയി. ഇതിൽ 847 പേരും യമൻ സ്വദേശികളാണ്​. 309 എത്യോപ്യക്കാരും 16 സോമാലയിക്കാരും ഇതിലുണ്ട്​. മൂന്നു പേർ അതിർത്തി ഭേദനത്തിനിടെ കൊല്ലപ്പെട്ടു. രണ്ടുപേർക്ക്​ പരിക്കേറ്റു. എട്ട്​ കുഴി​േബാംബുകൾ പിടിച്ചെടുത്തു. ഇവരുടെ പക്കൽ നിന്ന്​ 23 വ്യത്യസ്​ത തരം ആയുധങ്ങളും 32,160 വെടിയുണ്ടകളും ക​െണ്ടത്തി. മൊത്തം 607 കിലോഗ്രാം ഹഷീഷും പിടികൂടിയതായും ആഭ്യന്തരവകുപ്പ്​ വക്​താവ്​ അറിയിച്ചു.

COMMENTS