Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദി...

കോവിഡ്​: സൗദി അറേബ്യയിൽ 30 മരണവും 1185 രോഗമുക്തിയും

text_fields
bookmark_border
കോവിഡ്​: സൗദി അറേബ്യയിൽ 30 മരണവും 1185 രോഗമുക്തിയും
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ചൊവ്വാഴ്​ച 30 പേർ മരിച്ചു. 552 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു​. 1185 രോഗികൾ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ മരണസംഖ്യ 4542ഉം ഇതുവരെ റിപ്പോർട്ട്​ ചെയ്​ത പോസിറ്റീവ്​ കേസുകളു​ടെ എണ്ണം 3,30,798 ഉം ആയി. ഇതിൽ 3,12,684 കേസുകൾ രോഗമുക്തി നേടി.

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,572 ആയി കുറഞ്ഞു. അതിൽ 1121 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 94.3 ശതമാനവും മരണ നിരക്ക്​ 1.4 ശതമാനവുമായി​.

റിയാദ്​ 5, ജിദ്ദ 7, മക്ക 1, ത്വാഇഫ്​ 3, ഹാഇൽ 1, ബുറൈദ 3, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, ജീസാൻ 2, മഹായിൽ 1, ശറൂറ 1, അൽനമാസ്​ 1, സകാക 2, റാബിഖ്​ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്​ച മരണം സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 66. മക്ക 53, ഹുഫൂഫ്​ 42, റിയാദ്​​ 33, ദമ്മാം​​ 31, മുബറസ്​​ 23, ഹാഇൽ 21, ഖമീസ്​ മുശൈത്ത്​​ 20, നജ്​റാൻ​ 16, ജീസാൻ​​ 12, ഖത്വീഫ്​ 11, ദഹ്​റാൻ​ 10, അറാർ​​ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

ഞായറാഴ്​ച 48,367 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,141,968 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1042, ജിദ്ദ 918, മക്ക 719, ഹുഫൂഫ്​ 242, ത്വാഇഫ്​ 195, മദീന 131, ദമ്മാം 127, അബഹ 93, ജീസാൻ 96, ബുറൈദ 93, മുബറസ്​ 68, തബൂക്ക്​ 67, അറാർ 63, ഹാഇൽ 62, ഹഫർ അൽബാത്വിൻ 61, മഹായിൽ 42, സബ്​യ 38, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ്​ 27, ഖമീസ്​ മുശൈത്ത്​​ 25, ബീഷ​ 25, സകാക 26, ബെയ്​ഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 23, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 15, സാംത 14, നജ്​റാൻ 13, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ്​ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, റഫ്​ഹ 4, അഹദ്​ മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ്​ 2, റാബിഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 2, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covidgulf news
Next Story