Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 353 പുതിയ രോഗികളും ഏഴ് മരണങ്ങളും

text_fields
bookmark_border
രോഗമുക്തി: 456, ആകെ കേസ്: 5,42,707, ആകെ രോഗമുക്തി: 5,29,833, ആകെ മരണം: 8,497, ചികിത്സയിലുള്ളവർ: 4,377, ഗുരുതരാവസ്ഥയിൽ: 1,108
കോവിഡ്; സൗദിയിൽ ഇന്ന് 353 പുതിയ രോഗികളും ഏഴ് മരണങ്ങളും
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 353 പുതിയ കോവിഡ് രോഗികളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 456 പേർ പുതുതായി രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,42,707 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,29,833 ഉം ആയി. രാജ്യത്തെ ആകെ മരണം 8,497 ആയി. നിലവിൽ 4,377 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,108 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.62 ഉം മരണനിരക്ക് 1.56 ഉം ശതമാനമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 72, മക്ക 66, കിഴക്കൻ പ്രവിശ്യ 41, ജീസാൻ 34, അസീർ 30, മദീന 26, അൽ ഖസീം 23, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 11, ഹായിൽ 10, തബൂക്ക് 10, അൽ ജൗഫ് 7, അൽബാഹ 7.

ഇതുവരെ രാജ്യത്ത് 3,44,65,193 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates on aug 24 2021
Next Story