കോവിഡ്: സൗദിയിൽ ഇന്ന് 1,136 പേർക്ക് രോഗം; 10 മരണം
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,775 ആണ്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,38,705 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,22,706 ഉം ആയി. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,224 ആയി.
ഇന്ന് റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കൻ പ്രവിശ്യ 150, മദീന 73, അസീർ 66, ജീസാൻ 59, അൽ ഖസീം 47, തബൂക്ക് 36, നജ്റാൻ 27, ഹാഇൽ 22, അൽബാഹ 18, വടക്കൻ തിർത്തി മേഖല 14, അൽ ജൗഫ് 6.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

