Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 585 ​േപർക്ക്​ കൂടി കോവിഡ്; 369 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ആറ്​ മരണം, ആകെ കേസുകൾ: 3,90,007
സൗദിയിൽ 585 ​േപർക്ക്​ കൂടി കോവിഡ്; 369 പേർക്ക്​ രോഗമുക്തി
cancel

ജിദ്ദ: സൗദി അറേബ്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ബുധനാഴ്ച 585 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 369 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,007 ആയി. ഇവരിൽ 3,78,083 പേർക്കും രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,669 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,255 ആയി ഉയർന്നു. ഇവരിൽ 693 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 234 പുതിയ കേസുകളാണ് കണ്ടെത്തിയത്.

കിഴക്കൻ, മക്ക പ്രവിശ്യകളിലും പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 234, കിഴക്കൻ പ്രവിശ്യ 110, മക്ക 103, വടക്കൻ അതിർത്തി മേഖല 32, മദീന 21, ഹാഇൽ 16, അസീർ 15, ജീസാൻ 14, തബൂക്ക് 10, അൽജൗഫ് 8, നജ്റാൻ 5, അൽബാഹ 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates march 31
Next Story