Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 4460 പേർ കോവിഡ് മുക്തരായി; പുതിയ രോഗികൾ 1686 പേർ മാത്രം

text_fields
bookmark_border
  • പുതിയ മരണം: 24, പുതിയ രോഗികൾ: 1,686, പുതിയ രോഗമുക്തർ: 4,460, ആകെ മരണം: 2,866,
  • ആകെ രോഗബാധിതർ: 2,75,905, ആകെ രോഗമുക്തർ: 2,35,658, ചികിത്സയിൽ: 37,381, ഗുരുതരം: 2,033
covid.jpg
cancel

റിയാദ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതതനുസരിച്ച് കോവിഡ് രോഗമുക്തരായവരുടെ കണക്ക് പുതിയ രോഗികളെക്കാൾ രണ്ടര ഇരട്ടിയിലധികം. പുതുതായി 4,460 പേർ കോവിഡ് രോഗമുക്തരായപ്പോൾ 1,686 പേർക്ക്​ മാത്രമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 2,75,905 ആയെങ്കിലും ഇവരിൽ 2,35,658 പേർ രോഗമുക്തി നേടി.

ആകെ കോവിഡ് രോഗമുക്തി 85 ശതമാനമായി. 24 മരണങ്ങളാണ്​ പുതുതായി രേഖപ്പെടുത്തിയത്​. ഇതോടെ ആകെ മരണ സംഖ്യ 2,866 ആയി. കോവിഡ് ചികിത്സക്കായി നിലവിൽ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 37,381 ആയി കുറഞ്ഞിട്ടുണ്ട്​. ഇവരിൽ 2,033 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

വെള്ളിഴാഴ്ച ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്. 178 പേർ. ഖമീസ് മുഷൈത്തിൽ 106 ഉം റിയാദിൽ 99 ഉം അൽഹുഫൂഫിൽ 84 ഉം മദീനയിൽ 68 ഉം കേസുകൾ പുതുതായുണ്ട്. ദമ്മാമിൽ പുതിയ കേസുകൾ 50 ഉം ജിദ്ദയിൽ 41 മാണ്. പുതുതായി 60,849 കോവിഡ്​ ടെസ്​റ്റുകൾ സൗദിയിൽ നടന്നു. ഇതോടെ രാജ്യത്താകെ ഇതുവരെ 33,50,541 ടെസ്റ്റുകളാണ് നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates july 31
Next Story