Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ബാധിതർ രണ്ടുലക്ഷം കടന്നു

text_fields
bookmark_border
സൗദിയിൽ കോവിഡ്​ ബാധിതർ രണ്ടുലക്ഷം കടന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. വെള്ളിയാഴ്​ച 4193 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ്​  ബാധിതരുടെ എണ്ണം 2,01,801 ആയി. രോഗം ബാധിച്ച്​ 50 പേർ കൂടി മരണത്തിന്​ കീഴടങ്ങിയതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1802 ആയി. 2945 പേർക്ക്​ രോഗമുക്തിയുണ്ടായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,40,614 ആയി. 

59,385 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു​. ഇതിൽ 2291  പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,927 കോവിഡ്​ ടെസ്​റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ  1,771,628 പി.സി.ആർ ടെസ്​റ്റുകളാണ്​ നടന്നത്​. ​വെള്ളിയാഴ്​ച റിയാദ്​ (25), ജിദ്ദ (8), മക്ക (3), ഹുഫൂഫ്​ (6), ത്വാഇഫ്​ (1), അൽമുബറസ്​ (2), ബുറൈദ (1), അബഹ​ (1),  മഹായിൽ (1), അൽഅയൂൺ (2) എന്നിവിടങ്ങളിലാണ്​ മരണം റിപ്പോർട്ട്​ ചെയ്​തത്​. ജിദ്ദയിൽ മരണ സംഖ്യ 510 ആയി. മക്കയിൽ 432ഉം റിയാദിൽ 410ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 198 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 


പുതിയ രോഗികൾ: ദമ്മാം 431, ഹുഫൂഫ്​ 399, റിയാദ്​ 383, ത്വാഇഫ്​ 306, അൽമുബറസ്​ 279, മക്ക 210, ജിദ്ദ 169, ഖത്വീഫ്​ 168, ഖോബാർ 136, മദീന 92, ഹഫർ അൽബാത്വിൻ 91, ദഹ്​റാൻ 83,  ബുറൈദ 79, തബൂക്ക്​ 70, ജുബൈൽ 65, ഹാഇൽ 64, നജ്​റാൻ 60, ഉനൈസ 58, ഖമീസ്​ മുശൈത്​ 56, അബൂഅരീഷ്​ 54, ബീഷ 48, അഹദ്​ റുഫൈദ 46, അറാർ 45, മഹായിൽ  38, ഹുറൈംല 35, ബേയ്​ഷ്​ 31, ശറൂറ 28, അബ്​ഖൈഖ്​ 27, സഫ്​വ 27, അൽഖർജ്​ 27, നാരിയ 24, ദുർമ 22, സാംത 18, സകാക 17, സാജർ 17, മിദ്​നബ്​ 16, അൽജഫർ 15,  തുർബ 13, റിജാൽ അൽമ 13, അൽഖഫ്​ജി 13, വുതെലാൻ 13, അൽബദാഇ 12, ബാറഖ്​ 12, അൽഅയ്​ദാബി 12, റിയാദ്​ അൽഖബ്​റ 11, ജീസാൻ 11, മജ്​മഅ 11,  ബൽജുറഷി 10, അൽഅസിയ 9, മുസാഹ്​മിയ 9, സുൽഫി 8, അൽഅയൂൺ 7, മൻദഖ്​ 7, ഹനാഖിയ 7, അൽനമാസ്​ 7, അൽബഷായർ 7, റാസതനൂറ 7, ബഖഅ 7, റഫ്​ഹ 7,  മറാത്​ 7, അൽബാഹ 6, തബർജൽ 6, ബുഖൈരിയ 5, ബലസ്​മർ 5, അൽദർബ്​ 5, അൽഖുവയ്യ 5, തുമൈർ 5, താദിഖ്​ 5, അൽറസ്​ 4, അയൂൻ അൽജുവ 4, തുറൈബാൻ 4,  ഖിയ 4, റാനിയ 4, അൽബത്​ഹ 4, അല്ലൈത്​ 4, വാദി ദവാസിർ 4, നബാനിയ 3, അൽഖുർമ 3, അൽമഹാനി 3, അൽമുവയ്യ 3, അൽസഹൻ 3, സറാത്​ ഉബൈദ 3, തബാല 3,  അൽഹായ്​ത്​ 3, അൽസുലൈമി 3, തുവാൽ 3, സബ്​യ 3, ഖുലൈസ്​ 3, ഹബോന 3, ഹഖ്​ൽ 3, മഖ്​വ 2, അൽഉല 2, യാംബു 2, അൽമുസൈലിഫ്​ 2, അൽമദ്ദ 2, അൽഖഹ്​മ 2,  തത്​ലീത്​ 2, ഖുറയാത്​ അൽഉൗല 2, സൽവ 2, അൽഗസല 2, അൽഷംലി 2, മൗഖഖ്​ 2, ബദർ അൽജനൂബ്​ 2, അൽഉവൈഖല 2, അൽറയീൻ 2, ഹുത്ത സുദൈർ 2, റൂമ 2,  റുവൈദ അൽഅർദ 2, അൽബദ 2, ഹരീഖ്​ 2, ബനി ഹസൻ 1, ഖിൽവ 1, മഹദ്​ അൽദഹബ്​ 1, ഖുസൈബ 1, മനാഫ അൽഹദീദ 1, ഖുൻഫുദ 1, നമീറ 1, അൽഖറഇ 1, ദലം  1, അൽഹർജ 1, വാദി ബിൻ ഹഷ്​ബൽ 1, ഉറൈറ 1, അൽഖൈസൂമ 1, അൽഅർദ 1, ദമദ്​ 1, അഹദ്​ അൽമസ്​റഅ 1, അദം 1, റാബിഗ്​ 1, താർ 1, ദവാദ്​മി 1, ഉംലജ്​ 1, അഖീഖ്​  1.  

മരണസംഖ്യ: ജിദ്ദ 510, മക്ക 432, റിയാദ്​ 410, മദീന 96, ദമ്മാം 68, ഹുഫൂഫ്​ 54, ത്വാഇഫ്​ 32, തബൂക്ക്​ 18, ബുറൈദ 19, ജീസാൻ 13, ഖത്വീഫ് 12​, അൽമുബറസ്​ 12, ഖോബാർ 11, അറാർ  11, ഹഫർ അൽബാത്വിൻ 10, ബേയ്​ഷ്​ 9, അൽഖുവയ്യ 8, വാദി ദവാസിർ 8, സബ്​യ 7, അബഹ 6, അൽബാഹ 5, ഖമീസ്​ മുശൈത്​ 4​, മഹായിൽ 4, നാരിയ 3, ജുബൈൽ 3,  ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ​ 2, സകാക 2, അൽബദാഇ 2, അൽഅയൂൺ 2, റഫ്​ഹ 1, അൽഖർജ്​ 1, നജ്​റാൻ 1,  ഉനൈസ 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - saudi covid updates -gulf news
Next Story